ഉര്‍വ്വശി ഇന്ദ്രന്‍സിന്റെ നായികയാകുന്നു


അഭിനയ മികവ് കൊണ്ട് നമ്മളെ ഞെട്ടിപ്പിച്ചിട്ടുള്ള ഊര്‍വശി തന്‍റെ ഇമേജിനപ്പുറത്തെ കഥാപാതങ്ങള്‍ ചെയ്യുന്നതിലും മുന്‍പന്തിയില്‍ തന്നെയായിരുന്ു. ഇപ്പോഴിതാ മറ്റു നായികമാരെ ഞട്ടിച്ചുകൊണ്ട് ഊര്‍വശി ഇന്ദ്രന്‍സിന്‍റെ നായികയായി എത്തുന്നു. അഭിനയമികവാണ്‌ നടിയെ നിലനിര്‍ത്തുന്നതെന്ന്‌ മുമ്പ്‌ പല തവണ തെളിയിച്ച ചുരുക്കം ചില നടിമാരില്‍ പെടുന്ന ഉര്‍വ്വശി വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുന്നു.സജീവ്‌ പാഴൂര്‍ സംവിധാനം ചെയ്യുന്ന പൊന്‍മുട്ട എന്ന ചിത്രത്തിലാണ്‌ ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുന്നത്‌. കൃഷി ഉപജീവനമാക്കിയ ഒരു കുടുംബത്തിന്റെ കഥയാണ്‌ ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തില്‍ കുടുംബനാഥനായി ഇന്ദ്രന്‍സിന്‍റെ ഭാര്യവേഷമാണ് ഉര്‍വശിക്ക്. സൂപ്പര്‍നായികയായി അരങ്ങ്‌ തകര്‍ക്കുമ്പോള്‍ തന്നെ അഭിനയ സാധ്യത കണക്കിലെടുത്ത്‌ സഹനടിയായും ഉപനായികയായുമെല്ലാം അഭിനയിക്കാനും രണ്ടാം നിര നായകന്മാരുടെ നായികയാകാനും ധൈര്യം കാണിച്ചിട്ടുള്ള നടിയാണ്‌ ഉര്‍വ്വശി.

English summary : Urvashi to play Indrans Heroine

Comments

comments