യു.ആര്‍.എല്‍ ഷോര്‍ട്ടനിങ്ങ്


യുആര്‍.എല്‍ ഷോര്‍ട്ടനിങ്ങ് എന്നത് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ടെക്‌നിക് ആണ്. ഒരു വെബ്‌സൈറ്റിന്റെ വിലാസം എന്നത് ചെറുതായിരിക്കും. എന്നാല്‍ അതിലെ ഒരു പേജിന്റെ യു.ആര്‍.എല്‍ എന്നത് വളരെ വലുതാണ്. ഇത് നോക്കിമനസിലാക്കാന്‍ തന്നെ പ്രയാസമുള്ള ഒന്നാണ്. ഇത്തരം വലിയ യു.ആര്‍.എല്‍ ചെറുതാക്കി മാറ്റുന്ന വിദ്യയാണ് യു.ആര്‍.എല്‍ ഷോര്‍ട്ടനിങ്ങ്. ഇതുവഴി അഡ്രസ് എളുപ്പം ഷെയര്‍ചെയ്യാനും സാധിക്കും. ഇങ്ങനെ ചുരുക്കുന്ന യു.ആര്‍.എല്‍ കൃത്യമായി വര്‍ക്ക് ചെയ്യുകയും ചെയ്യും.
ഇതിനുപയോഗിക്കുന്ന ഒരു സൈറ്റാണ് goo.gl
google ന്റെ ഈ സര്‍വ്വീസില്‍ യു.ആര്‍.എല്‍ പേസ്റ്റ് ചെയ്ത് shorten url ക്ലിക്ക് ചെയ്യുക.
ഇങ്ങനെ കിട്ടുന്ന യു.ആര്‍.എല്‍ എളുപ്പം ഷെയര്‍ ചെയ്യുകയും ചെയ്യാം.

Comments

comments