വിന്‍ഡോസ് 8 ല്‍ നിന്ന് 8.1 ലേക്ക് അപ്ഡേറ്റ് ചെയ്യാം


Update windows - Compuhow.com
വിന്‍ഡോസ് 8.1 അപ്ഡേഷന്‍ ഇപ്പോള്‍ ലഭ്യമാണ്. വിന്‍ഡോസ് 8 ഉപയോഗിക്കുമ്പോള്‍ അല്പം പ്രയാസം തോന്നുവര്‍ക്ക് 8.1 കൂടുതല്‍ എളുപ്പമായി തോന്നുന്നുണ്ടാവാം.
വിന്‍ഡോസ് അപ്ഡേഷന്‍ നടത്തുന്നതിന് മുമ്പായി കംപ്യൂട്ടറിന്‍റെ ബാക്കപ്പ് എടുത്ത് ക്ലൗഡിലോ എക്സ്റ്റേണല്‍ ഡിസ്കിലോ സേവ് ചെയ്യുന്നത് നന്നായിരിക്കും.

windows-update-tool - Compuhow.com

അപ്ഡേഷന്‍ നടത്താന്‍ സ്റ്റാര്‍ട്ട് സ്ക്രീനില്‍ Windows Update എന്ന് സെര്‍ച്ച് ചെയ്യുക.
അതില്‍ ക്ലിക്ക് ചെയ്ത് വിന്‍ഡോയില്‍ Check for Updates എന്നിടത്ത് ക്ലിക്ക് ചെയ്യുക.

അഞ്ച് അപ്ഡേഷന്‍ ഫയലുകളാവും ഇവിടെ കാണുക. ഇവയോരോന്നായി ഡൗണ്‍ലോഡ് ചെയ്യുക.
ചിലപ്പോള്‍ ഡൗണ്‍ലോഡ് സാധ്യമാകില്ല. അതിന് കാരണം വിവിധ രാജ്യങ്ങളില്‍ വിവിധ കാലത്താവും അപ്ഡേഷന്‍ ലഭ്യമാക്കുക എന്നതാണ്.

അപ്ഡേഷന് വേണ്ടി പി.സി സെറ്റിങ്ങ്സ് മാറ്റാന്‍ Windows Key + C അടിച്ച് Settings ല്‍ ക്ലിക്ക് ചെയ്യുകയും ചെയ്യാം.
Change PC settings ല്‍ ക്ലിക്ക് ചെയ്ത് Update and Recovery ല്‍ ക്ലിക്ക് ചെയ്യുക. അപ്ഡേഷനുകള്‍ കാണിക്കുന്നില്ലെങ്കില്‍ Check now ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments