ഓട്ടോമാറ്റിക് അപ്ഡേഷനുകള്‍ കണ്‍ട്രോള്‍ ചെയ്യാം


കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പല പ്രോഗ്രാമുകളും അപ്ഡേഷന്‍ ആവശ്യപ്പെടുന്നവയാകും. ഇന്‍റര്‍‌നെറ്റ് കണക്ട് ചെയ്ത കംപ്യൂട്ടറുകളില്‍ പ്രോഗ്രാമുകളില്‍ ചിലത് ഓട്ടോമാറ്റിക്കായി അപ്ഡേറ്റാവുകയും, ചിലത് പെര്‍മിഷന്‍ ആരായുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടാവും. മാനുവലായി അപ്ഡേഷന്‍ നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി ഏറെ സമയം ചെലവഴിക്കേണ്ടിയും വരും.

നിരന്തരം ഉപയോഗിക്കുന്ന ചില പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിങ്ങള്‍ താല്പര്യപ്പെട്ടേക്കാം. അങ്ങനെ ചെയ്യുക വഴി അവയുടെ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാനാവും. ചില പ്രോഗ്രാമുകളില്‍ അപ്ഡേഷന്‍ ആവശ്യവുമില്ലായിരിക്കും. ചില സാഹചര്യങ്ങളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ പരിമിതമായിരിക്കുമ്പോഴും അപ്ഡേഷന്‍ വേണ്ടാതെ വന്നേക്കാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് Update Freezer എന്ന പ്രോഗ്രാം. ഈ പ്രോഗ്രാം ഉപയോഗിച്ച് കംപ്യൂട്ടറിലെ പ്രോഗ്രാമുകളെ മാനേജ് ചെയ്യാം.
Update freezer - Compuhow.com
Adobe Acrobat & Reader, Apple, Adobe Flash, Firefox, Google, Java , Skype തുടങ്ങിയ പ്രോഗ്രാമുകളെയൊക്കെ ഇത് സപ്പോര്‍ട്ട് ചെയ്യും. പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ഇടത് വശത്ത് പ്രോഗ്രാമും, വലത് വശത്ത് സ്റ്റാറ്റസും കാണിക്കും. ഇതില്‍ നിന്ന് വവിധ ഒപ്ഷനുകള്‍ സെലക്ട് ചെയ്യാം. ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ ഒഴിവാക്കാന്‍ Disable ക്ലിക്ക് ചെയ്യാം.

http://www.updatefreezer.org/

Comments

comments