ഫഹദിന് പകരം ഉണ്ണി മുകുന്ദന്‍


Unni in iyer in pakistan - Keralacinema.com
ഫഹദ് ഫാസില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്‍മാറിയ അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്നു. ഫസല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് എം.മണിയാണ്. തിരക്കഥ തൃപ്തികരമല്ലെന്ന് പറഞ്ഞ് ഫോട്ടോഷൂട്ടിന് ശേഷം ഫഹദ് പിന്‍മാറിയ ചിത്രമാണിത്. തുടര്‍ന്ന് ഫഹദിനെതിരെ നിര്‍മ്മാതാവ് പരാതി നല്കിയിരുന്നു. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയാണ് ഈ ചിത്രത്തിലെ ഒരു നായിക. തുടര്‍ച്ചയായ പരാജയങ്ങളിലാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. അവസാനമായി തീയേറ്ററിലെത്തിയ ഒറീസ്സക്കും, പാതിരാമണലിന്‍റെ ഗതിയാണ്. അയ്യര്‍ ഉണ്ണിയെ തുണക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments