വോഡഫോണ്‍ മോഡം അണ്‍ലോക്ക് ചെയ്യാം


ഐഡിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികളുടെ ഇന്റര്‍നെറ്റ് മോഡങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ത്രിജി കൂടി വന്നതോടെ ഇത്തരം നെറ്റ്‌സെറ്റര്‍ വളരെ ഉപകാരപ്രദമാണ്. ഇതിന്റെ ഒരു പ്രശ്‌നമെന്നത് ഇവ ലോക്ക് ചെയ്താണ് വരുന്നത് എന്നതാണ്. എന്നാല്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഇവ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും. ഐഡിയ നെറ്റ് സെറ്റര്‍ അണ്‍ലോക്ക് ചെയ്യുന്നതിനെക്കുറിച്ച് കുറച്ച്കാലം മുമ്പ് ഇവിടെ എഴുതിയിരുന്നു.
വോഡഫോണ്‍ നെറ്റ് ഡോംഗിള്‍ എങ്ങനെ അണ്‍ലോക്ക് ചെയ്യാമെന്ന് നോക്കാം.
ആദ്യം താഴെകാണുന്ന രണ്ട് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
ZTE ഡ്രൈവേഴ്‌സ്
കണക്ഷന്‍ മാനേജര്‍
ഇവ ഡൗണ്‍ലോഡ് ചെയ്തശേഷം താഴെകാണുന്നത് പോലെ ചെയ്യുക
കംപ്യൂട്ടറില്‍ നിന്ന് വോഡഫോണ്‍ ഡ്രൈവര്‍ നീക്കം ചെയ്യുക
DCCRAP സോഫ്‌റ്റ്വെയര്‍ ഓപ്പണ്‍ ചെയ്യുക.
DC അണ്‍ലോക്കറില്‍ മോഡല്‍, സെലക്ട് ചെയ്യുക. സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്യുക (നെറ്റ്‌സെറ്റര്‍ കണക്ട് ചെയ്തിരിക്കണം)
ഡോംഗിള്‍ അണ്‍പ്ലഗ് ചെയ്യുക
ZTE Connection Manager ഇന്‍സ്റ്റാള്‍ ചെയ്യുക
ഇനി നെറ്റ്‌സെറ്റര്‍ കണക്ട് ചെയ്യുക
വോഡഫോണ്‍ സോഫ്‌റ്റ്യെര്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
ZTE കണക്ഷന്‍മാനേജര്‍ ഓപ്പണ്‍ ചെയ്ത് settings ല്‍ Add new connection എടുക്കുക.
സര്‍വ്വീസ് നല്കുന്ന കമ്പനിയുടെ ഡയലര്‍നമ്പര്‍ ആഡ് ചെയ്ത് Apply നല്കുക

Comments

comments