ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ വേഗത്തില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം


പലപ്പോഴും ഫ്രീയായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ആഡ് റിലേറ്റഡ് ആയിരിക്കും. ഇവ ശല്യപ്പെടുത്തുന്ന വിധം പരസ്യം കാണിച്ച് ബുദ്ധിമുട്ടുണ്ടാക്കും. നോട്ടിഫിക്കേഷനുകള്‍ കാണിക്കുന്ന ആപ്ലിക്കേഷനുകള്‍ നോട്ടഫിക്കേഷന്‍ബാറില്‍ നിന്ന് ഡയറക്ടായി ആക്സസ് ചെയ്യാം.
നോട്ടിഫിക്കേഷന്‍ ബാറില്‍ ഡ്രാഗ് ചെയ്ത് ഡിവൈസിലെ നോട്ടിഫിക്കേഷന്‍സ് കാണാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടുന്നത് സെലക്ട് ചെയ്യുക. ഒരു ആപ് ഇന്‍ഫോ ലിങ്ക് പ്രത്യക്ഷപ്പെടും. ഇത് വഴി ആപ്ലിക്കേഷന്‍റെ ഇന്‍ഫോ പേജിലേക്ക് പോകാന്‍ സാധിക്കും. അതില്‍ കാച്ചിംഗ്, സ്റ്റോറേജ് റിക്വയര്‍മെന്‍റ്സ് , തുടങ്ങിയവയൊക്കെയുണ്ടാകും. uninstall എന്നതില്‍ ക്ലിക്ക് ചെയ്താല്‍ അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതില്‍ തന്നെ വേണമെങ്കില്‍ നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.1 മുതലുള്ള ഓ.എസുകളിലേ ഇത് വര്‍ക്ക് ചെയ്യൂ.

Comments

comments