ഓണ്‍ലൈന്‍ സൗഹൃദങ്ങളുടെ പബ്ലിക് മാര്‍ക്കറ്റാണല്ലോ ഫേസ്ബുക്ക്. തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവരും, അറിയാത്തവരുമൊക്കെ ഇവിടെ ഫ്രണ്ട്സാവും. പലരും ഫ്രണ്ട്സിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ഒരു ബിസിനസ് ടാര്‍ജറ്റ് പോലെ കാണുന്നവരാണ്. ഇങ്ങനെ ആഡ് ചെയ്യുന്നവരെ ചിലപ്പോള്‍ റിമൂവ് ചെയ്യുകയും ചെയ്യും. ആരാണ് നിങ്ങളെ ഒഴിവാക്കിയത് എന്നറിയാന്‍ ഫേസ്ബുക്കില്‍ സംവിധാനമില്ല.
Unfriend finder എന്ന സ്ക്രിപ്റ്റ് ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ കാര്യം സാധിക്കാം. ഇതിനാദ്യം Greasemonkey ഫയര്ഫോക്സിലുണ്ടാവണം. ഇല്ലാത്തവര്‍ക്ക് അത് താഴെകാണുന്ന ലിങ്കില്‍ നിന്ന് എടുക്കാം.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബ്രൗസറിന്റെ വലത് വശത്ത് മുകളില്‍ ഗ്രീസ് മങ്കി ലോഗോ കാണാം. ക്രോമില്‍ സ്ക്രിപ്റ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഗ്രീസ് മങ്കിയുടെ ആവശ്യം ഇല്ല.
ഇനി Unfriend Finder Script ഡൗണ്‍ലോഡ് ചെയ്യുക. ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
http://www.unfriendfinder.com/help/download
ഇനി ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക. അപ്പോള്‍ ഫേസ്ബുക്ക് വലത് വശത്ത് മുകളില്‍ Unfriends എന്ന് home ന് സമീപത്തായി കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നോട്ടിഫിക്കേഷനായി അണ്‍ഫ്രണ്ട് ചെയ്ത ആളുകളുടെ വിവരം അറിയാനാവും.