ജിമെയില്‍ ഇമെയില്‍ അണ്‍ഡു ചെയ്യാം.


പേഴ്സണലും, ഓഫിഷ്യലുമായ ആവശ്യങ്ങള്‍ക്ക് ഇന്ന് ഇമെയിലുകള്‍ ഉപയോഗിക്കപ്പെടുന്നു. സുരക്ഷ പ്രശ്നങ്ങളുണ്ടെങ്കില്‍ പോലും പ്രധാന രേഖകള്‍പോലും ഇമെയില്‍ വഴി അയക്കപ്പെടാറുണ്ട്.
തിരക്കിട്ട് ജോലികള്‍ക്കിടെ മെയിലുകള്‍ ഡ്രാഫ്റ്റ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ തെറ്റുകള്‍ കണ്ണില്‍ പെടാതെ പോകാം. ഇത് പിന്നീടാണ് ശ്രദ്ധയില്‍ പെടുക. ഇമെയില്‍ അണ്‍ഡു ചെയ്യാന്‍ സാധിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ജിമെയില്‍ ലാബ്സില്‍ ഈ സൗകര്യം ഇപ്പോള്‍ ലഭിക്കും. ഇത് എനേബിള്‍ ചെയ്ത ശേഷം ചെയ്യുന്ന ഇമെയലുകള്‍ക്ക് ഇത് പ്രായോഗികമാക്കാം.
ആദ്യം ജിമെയില്‍ അക്കൗണ്ടില്‍ പോയി ഗിയര്‍ ഐക്കണിലെ സെറ്റിംഗ്സ് എടുക്കുക

ഇനി കാണുന്ന പേജിലെ ലാബ് സ് എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സെര്‍ച്ച് കോളത്തില്‍ അണ്‍ഡു സെന്‍ഡ് എന്ന് നല്കി സെര്‍ച്ച് ചെയ്യുക

ഇത് എനേബിള്‍ ചെയ്ത് സേവ് ചെയ്യുക.

ഇനി നിങ്ങള്‍ മെയില്‍ കംപോസ് ചെയ്ത് സെന്‍ഡ് ചെയ്യുന്നതിനൊപ്പം മെസേജ് സെന്‍ഡ് എന്ന മെസേജില്‍ അണ്‍‍‍ഡു എന്നു കാണാം. അപ്പോള്‍ തന്നെ അതില്‍ ക്ലിക്ക് ചെയ്താല്‍ അണ്‍ഡു ചെയ്യാന്‍ സാധിക്കും.

Comments

comments