കംപ്യൂട്ടര്‍ 64 ബിറ്റ് ആണോയെന്ന് എങ്ങനെ തിരിച്ചറിയാം?


നിങ്ങളുടെ ലാപ്ടോപ്പ് അല്ലെങ്കില്‍ ഡെസ്ക്ടോപ്പ് 32 ബിറ്റ് ആണോ, 64 ബിറ്റ് ആണോ എന്ന് എങ്ങനെയാണ് തിരിച്ചറിയാന്‍ സാധിക്കുക. പലപ്പോഴും ഇത് അറിയേണ്ട ആവശ്യം വരും. പ്രത്യേകിച്ചും നെറ്റില്‍ നിന്ന് പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍.
64 ബിറ്റ് കംപ്യൂട്ടറുകള്‍ മികച്ച പ്രവര്‍ത്തന ശേഷിയുള്ളവയാണ്. നിങ്ങളുടെ സിസ്റ്റം ഏതാണ് എന്ന് അറിയാത്തവര്‍ക്കായി അത് തിരിച്ചറിയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

സിസ്റ്റം ഇന്‍ഫര്‍മേഷന്‍
ഡെസ്ക് ടോപ്പിലെ My Computer ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അതില്‍ Properties എടുക്കുക. ഇതില്‍ സിസ്റ്റം സംബന്ധിച്ച ബേസിക് ഇന്‍ഫര്‍മേഷനുകള്‍ കാണിക്കും.
അതില്‍ നോക്കിയാല്‍ 64 ബിറ്റാണോ എന്ന് തിരിച്ചറിയാം.
64 bit - Compuhow.com
കമാന്‍ഡ് ലൈന്‍
“set pro” എന്ന കമാന്‍ഡ് ലൈന്‍ ഉപയോഗിച്ച് എത്ര ബിറ്റാണ് എന്ന് തിരിച്ചറിയാം.

പ്രോഗ്രാം ഫയല്‍
മൂന്നാമത്തെ മാര്‍ഗ്ഗം My Computer ലെ C ഡ്രൈവ് തുറന്ന് നോക്കുകയാണ്. ഇതില്‍ 64 ബിറ്റാണെങ്കില്‍ രണ്ട് പ്രോഗ്രാം ഫയല്‍ ഫോള്‍ഡറുകള്‍ ഉണ്ടാകും. 32 ബിറ്റിന് ഇത് ഒരെണ്ണമേ കാണൂ. ഒരു ഫോള്‍ഡറിനൊപ്പം (x86)എന്ന് കാണാനാവും.

Comments

comments