uGet Downloader – വിമിയോ, ഡെയ്‍ലി മോഷന്‍ ഡൗണ്‍ലോഡ് എളുപ്പത്തിലാക്കാം


യുട്യൂബില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ ഇന്ന് ഒട്ടേറെ പ്രോഗ്രാമുകള്‍ നിലവിലുണ്ട്. എക്സ്റ്റന്‍ഷനുകളായും, സൈറ്റുകള്‍ വഴിയും ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുട്യൂബിന്‍റെയത്ര വരില്ലെങ്കിലും മുന്‍നിരയില്‍ നില്കുന്ന രണ്ട് വീഡിയോ ഷെയറിങ്ങ് സൈറ്റുകളാണ് വിമിയോ, ഡെയ്‍ലി മോഷന്‍ എന്നിവ. ഇവയില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു ടൂളാണ് uGet Downloader.
Uget downloader - Compuhow.com
വളരെ എളുപ്പത്തില്‍ ഈ പ്രോഗ്രാമുപയോഗിച്ച് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വീഡിയോയുടെ യു.ആര്‍.എല്‍ കോപ്പി ചെയ്ത് പ്രോഗ്രാമിന്‍റെ വിന്‍ഡോയില്‍ പേസ്റ്റ് ചെയ്യുക. ഡൗണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്യാം.
മറ്റ് വീഡിയോ ഡൗണ്‍ലോഡറുകളുടേതിന് സമാനമായ പ്രവര്‍ത്തനമാണ് ഇതിന്‍റേത്.

Mp3, Mp4, AVI, MPG, WMV, WAV തുടങ്ങിയ ഫോര്‍മാറ്റുകളിലേക്ക് വീഡിയോ കണ്‍വെര്‍ട്ട് ചെയ്യാം. അതുപോലെ തന്നെ പല ഫയലുകള്‍ ഒരേ സമയം ഡൗണ്‍ലോഡ് ചെയ്യാനുമാകും. വിന്‍ഡോസ് എക്സ്.പി മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് വര്‍ക്ക് ചെയ്യും.

http://www.uget.in/

Comments

comments