ട്വിറ്റര്‍ വൈന്‍



ട്വിറ്റര്‍ ആരംഭത്തില്‍ 140 അക്ഷരങ്ങളില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാവുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സംവിധാനമായിരുന്നു. ക്രമേണ മുന്‍നിരയിലേക്ക് ട്വിറ്റര്‍ എത്തി. പ്രമുഖരായ ഒട്ടേറെ വ്യക്തികള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പടി കൂടി കടന്ന് ട്വിറ്റര്‍ വൈന്‍ എന്ന വീഡിയോ ഷെയറിങ്ങ് സംവിധാനവും തുടങ്ങിയിരിക്കുന്നു. ട്വിറ്ററിന്‍റെ മെസേജുകളിലെ വലുപ്പകുറവ് തന്നെയാണ് വൈനിന്‍റേയും പ്രത്യേകത. ആറ് സെക്കന്‍ഡ് മാത്രമാണ് ഇതില്‍ ഷെയര്‍ ചെയ്യാവുന്ന വീഡിയോയുടെ പരിധി. നിലവില്‍ ഐഫോണില്‍ മാത്രമാണ് ഈ സര്‍വ്വീസിന് വേണ്ടുന്ന ആപ്ലിക്കേഷന്‍ ഉള്ളത്. എന്നാല്‍ വൈകാതെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കായും വൈന്‍ പുറത്തിറക്കിയേക്കും. ഈ ആപ്ലിക്കേഷനുപയോഗിച്ച് ട്വിറ്ററിലേക്കും, ഫേസ് ബുക്കിലേക്കും പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ മെസേജായാണ് കാണപ്പെടുക. 140 അക്ഷരങ്ങളില്‍ മെസേജ് അയക്കുന്നത് എങ്ങനെ വിജയകരമാകും എന്ന് സംശയിച്ചവര്‍ക്ക് വൈനിന്‍റെ കാര്യത്തിലും സംശയം തോന്നിയേക്കാം. എന്നാല്‍ ഇന്‍റര്‍നെറ്റിലെ ഭൂരിപക്ഷം വിജയങ്ങളും ഇത്തരം സംശയംആദ്യം ഉണ്ടാക്കിയ സര്‍വ്വീസുകളാണെന്നതാണ് വാസ്തവം.

Comments

comments