ട്വിലൈറ്റ് – കണ്ണിന് സംരക്ഷണമേകുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍


കംപ്യൂട്ടറുകള്‍ ഏറെ നേരം ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നുള്ള വെളിച്ചം കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും. ഇതിന് പ്രതിവിധിയായി ഓട്ടോമാറ്റിക് ലൈറ്റ് അഡ്ജസ്റ്റ്മെന്‍റ് നടത്തുന്ന സംവിധാനമായ F.lux നെക്കുറിച്ച് മുമ്പ് ഇവിടെ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ വെളിച്ചം ക്രമീകരിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനെക്കുറിച്ചാണ്.
കംപ്യൂട്ടറില്‍ ഏറെ നേരം നോക്കിയിരുന്നതിന് ശേഷം പെട്ടന്ന് കിടക്കുന്നത് ഉറക്കം സുഗമമാക്കില്ല എന്നാണ് പഠനങ്ങള്‍. കുറെ സമയം അതിന് മുമ്പ് റിലാക്സ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇത് പലപ്പോഴും സാധ്യമായി എന്ന് വരികയില്ല. ഇതിനൊരു പ്രതിവിധിയാണ് Twilight.
ഇതിന്‍റെ പ്രവര്‍ത്തനമെന്നത് സൂര്യപ്രകാശം കുറഞ്ഞ ശേഷം ഉപയോഗിക്കുമ്പോള്‍ ബ്ലു സെപ്ക്ട്രം ഫില്‍റ്റര്‍ ചെയ്യുന്നു എന്നതാണ്.
Twilight Android App - Compuhow.com
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ചെയ്യേണ്ടത് ലൊക്കേഷന്‍ സെലക്ട് ചെയ്യുക എന്നതാണ്. മാപ്പില്‍ നിങ്ങളുടെ ലൊക്കേഷന്‍ സെറ്റ് ചെയ്യാം. ഇതിന് ശേഷം 24 മണിക്കൂര്‍ ടൈം സെറ്റപ്പ് ചെയ്യുക. മറ്റ് ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യുമ്പോള്‍ ആവശ്യമായ വെളിച്ചക്രമീകരണം ഓട്ടോമാറ്റിക്കായി നടന്ന് കൊള്ളും.
ഈ ആപ്ലിക്കേഷന് പെയ്ഡ് , ഫ്രീ വേര്‍ഷനുകളുണ്ട്.

Download

Comments

comments