TurnedOnTimesView – കംപ്യൂട്ടര്‍ ഉപയോഗിച്ച സമയം മനസിലാക്കാം


വിന്‍ഡോസ് ഇവന്റ് വ്യുവര്‍ ഉപയോഗിച്ച് നിരവധി വിവരങ്ങള്‍ മനസിലാക്കാനാവും. എന്നാല്‍ ഇത് ഉപയോഗിക്കുക എന്നത് പലര്‍ക്കും വിഷമം പിടിച്ചതായിരിക്കും. അതിന് പകരം ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് TurnedOnTimesView.
നിങ്ങളുടെ കംപ്യൂട്ടര്‍ എപ്പോള്‍ തുറന്നു, ഓഫ് ചെയ്തു എന്നീ വിവരങ്ങള്‍ മനസിലാക്കാന്‍ ഈ പ്രോഗ്രാം ഉപയോഗിക്കാം. നിങ്ങള്‍ സ്ഥലത്തില്ലാത്ത സമയത്ത് മറ്റാരെങ്കിലും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ഇതുപയോഗിച്ച് മനസിലാക്കാനാവും.

Turned on times view - Compuhow.com

പോര്‍ട്ടബിളായ ഒരു പ്രോഗ്രാമാണിത്. ഇത് റണ്‍ ചെയ്താല്‌‍ എപ്പോഴൊക്കെയാണ് നിങ്ങളുടെ കംപ്യൂട്ടര്‍ ഓണ്‍ ചെയ്തത്, ഓഫ് ചെയ്തത് എന്ന വിശദമായ വിവരം ലഭിക്കും.

തിയ്യതി ക്രമത്തിലാണ് റിസള്‍ട്ട് സോര്‍ട്ട് ചെയ്യുന്നത്. ഓണാക്കിയ സമയത്തിനൊപ്പം എത്ര നേരം ഉപയോഗിച്ചു എന്നും മനസിലാക്കാനാവും. സിസ്റ്റം പ്രോപ്പറായല്ലാതെ ഓഫായിട്ടുണ്ടോ എന്നും ഇതില്‍ മനസിലാക്കാനാവും.
32 ബിറ്റ്, 64 ബിറ്റ് വിന്‍ഡോസ് വേര്‍ഷനുകളില്‍ ഈ പ്രോഗ്രാം സപ്പോര്‍ട്ടാവും.

DOWNLOAD

Comments

comments