കംപ്യൂട്ടര്‍ ഓഫ് ചെയ്യാം— നിശ്ചയിച്ച സമയത്ത് !


Turn off pc - Compuhow.com

കംപ്യൂട്ടറിന് അരികില്‍ നിന്ന് പെട്ടന്ന് എഴുന്നേറ്റ് പോകേണ്ടുന്ന സാഹചര്യങ്ങളുണ്ടാവാം. ചിലപ്പോള്‍ ഏറെ താമസിച്ചാവാം മടങ്ങി വരുന്നത്. അതല്ലെങ്കില്‍ മറ്റാരെങ്കിലും സിസ്റ്റം ഉപയോഗിക്കുന്നത് നിശ്ചിത സമയത്ത് തനിയെ ഓഫായി പോകുന്ന തരത്തില്‍ സെറ്റ് ചെയ്യുക. പലരും ഇത്തരമൊരു കാര്യം ആഗ്രഹിച്ചിട്ടുണ്ടാകും. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് കമാന്‍ഡ് പ്രോംപ്റ്റ്.

Windows + R അടിച്ച് CMD എന്ന് ടൈപ്പ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക.
ഇനി താഴെ കാണുന്ന കമാന്‍ഡ് നല്കുക. ഇതില്‍ അവസാനം കാണുന്നത് എത്ര സെക്കന്‍ഡിന് ശേഷം ഓഫാകണം എന്നാണ്. അതില്‍ മാറ്റം വരുത്താം.

shutdown.exe –s –f –t 7200
ഇതിന് ശേഷം എന്‍ററടിക്കുക.

സമയം നല്കുന്നത് സെക്കന്‍ഡിലാണ്. അത് കണക്കാക്കി നിങ്ങളുദ്ദേശിക്കുന്ന സമയം നല്കുക. അത് പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റം താനെ ഓഫാകും.

Comments

comments