നോക്കിയ ഫോണ്‍ വൈ-ഫി ഹബ്ബാക്കാം


ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പ്രധാനപ്പെട്ട ഒരു മികവാണല്ലോ അവയിലെ വൈഫി സംവിധാനം. ചെറിയൊരു ആപ്ലിക്കേഷന്‍റെ സഹായത്തോടെ ആന്‍ഡ്രോയ്ഡ് ഫോണിനെ വൈ-ഫി ഹബ്ബാക്കി മറ്റു ഉപകരണങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കും. നോക്കിയ ഫോണുകളുടെ കാലം അസ്തമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും നോക്കിയയുടെ ഫോണുപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ അവയെ വൈഫി ഹബ്ബാക്കി മാറ്റാം.
Turn nokia phone as wifi hub - Compuhow.com
അല്പം പഴയ വിദ്യയാണിത്. അറിയാത്തവര്‍ തുടര്‍ന്ന് വായിക്കുക.
പഴയകാലത്തെ ഫോണുകളിലെ രാജാക്കന്മാരായിരുന്ന നോക്കിയയുടെ N8, E6, E7, C7, C6, X7, N900, N97, E51, E52, E55, E71, E72, E75, N78, N79, N80, 5800 മോഡലുകളില്‍ ഈ പരിപാടി നടപ്പിലാക്കാം.

ഇതിന് വേണ്ടത് Joiku എന്ന ഫ്രീ സോഫ്റ്റ് വെയറാണ്. ലാപ്ടോപ്പില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന, യു.എസ്.ബി മോഡം വഴി നെറ്റ് എടുക്കുന്നവര്‍ക്ക് ഈ പ്രോഗ്രാം സഹായകരമാകും. മൊബൈലില്‍ ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത് കംപ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഇതുപയോഗിച്ച് നെറ്റ് ലഭ്യമാക്കാനാവും.

ത്രിജി കണക്ഷനുകള്‍ സാധാരണയായിക്കഴിഞ്ഞ ഈ സമയത്ത് മൊബൈലില്‍ ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് കംപ്യൂട്ടറുമായി ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യാം. ഫോണിലേക്ക് നോക്കിയ സ്റ്റോറില്‍ നിന്ന് Joiku ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ആദ്യം റണ്‍ ചെയ്യുമ്പോള്‍ Allow sharing your connection with external devices എന്നത് Allow ചെയ്യുക.

Comments

comments