ഇമെയില്‍ അക്കൗണ്ടുകളെ അണ്‍ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജാക്കാം


Backupthat - Compuhow.com
ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കുന്ന രേഖകളും, മറ്റ് ഫയലുകളുമെല്ലാം ഡിജിറ്റല്‍ രൂപത്തിലാണല്ലോ. രേഖകള്‍ക്ക് പുറമേ മറ്റ് ഫയലുകളും, പാട്ടുകളും, വീഡിയോകളുമൊക്കെ ഡിജിറ്റല്‍ രൂപത്തിലാണല്ലോ ഇന്ന് ഉപയോഗിക്കുന്നത്. ഇവയൊക്കെ ഓണ്‍ലൈന്‍ സ്റ്റോറേജ് സര്‍വ്വീസുകളില്‍ സൂക്ഷിച്ച് വെച്ചാല്‍ കൈകാര്യം ചെയ്യാനെളുപ്പവും, നഷ്ടസാധ്യത കുറവുമാണ്.

അനേകം ഫ്രീ ക്ലൗഡ് സ്റ്റേറേജുകള്‍ ഇന്ന് ലഭ്യമാണ്. google drive, sky drive, dropbox എന്നിവയൊക്കെ ഇവയില്‍ പെടും.എന്നാല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് സര്‍വ്വീസുകളെ ആശ്രയിക്കാതെ തന്നെ അതിന്‍റെ ഡ്രൈവ് സംവിധാനം ഉപയോഗപ്പെടുത്താം.

ഇതുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാവുന്ന പുതിയൊരു സംവിധാനമാണ് Backup That.
ജിമെയില്‍ അക്കൗണ്ടിനെ Backup That മായി ബന്ധിപ്പിച്ച് ഫയലുകള്‍ അതിലേക്ക് സ്റ്റോര്‍ ചെയ്യാനാവും. 15 ജി.ബിയാണ് ഇതില് ലഭ്യമാകുന്ന സ്റ്റോറേജ്.
ക്രോം, ഫയര്‍ഫോക്സ് എന്നിവയില്‍ വര്‍ക്ക് ചെയ്യുന്ന ഈ സംവിധാനം ഇന്‍റര്‍നെറ്റ് എക്സ്പ്ലോററില്‍ വര്‍ക്ക് ചെയ്യില്ല. Backup That ല്‍ സൈന്‍ അപ് ചെയ്ത് എത്ര ഇമെയില്‍ അക്കൗണ്ടുകള്‍ വേണമെങ്കിലും അതിലേക്ക് ആഡ് ചെയ്യാം. അത് ജിമെയില്‍ മാത്രമല്ല യാഹൂ, എ.ഒ.എല്‍ തുടങ്ങി ഏതുമാകാം.

Add files ക്ലിക്ക് ചെയ്ത് ഫയലുകള്‍ ആഡ് ചെയ്യാം. ഫയലുകള്‍ ഒരു ഗ്രൂപ്പിന് വേണ്ടി ഷെയര്‍ ചെയ്യാന്‍ ഫയല്‍ ഡ്രാഗ് ചെയ്ത് അതിന്‍റെ ബോക്സിലേക്കിട്ടാല്‍ മതി.
ഇമെയിലുമായി കണക്ടായാല്‍ ജിമെയില്‍ മെയില്‍ ബോക്സില്‍ ഇന്‍ബോക്സിന് താഴെയായി Backup That എന്ന ഒപ്ഷന്‍ കാണാം.

പുതിയ ഇമെയിലുകള്‍ ആഡ് ചെയ്യാന്‍ Backup That സെറ്റിങ്ങ്സില്‍ Add an Account എടുത്താല്‍‌ മതി.
ഇതില്‍ ശേഖരിക്കുന്ന ഗാനങ്ങള്‍ മറ്റ് ഡിവൈസുകളിലേക്ക് സ്ട്രീം ചെയ്യാനുമാകും.
https://www.backupthat.com/

Comments

comments