ആന്‍ഡ്രോയ്ഡ് ഫോണിനെ സി.സി.ടി.വി ക്യാമറയാക്കാം


Ip webcam - Compuhow.com
സിസിടിവി ക്യാമറകളുടെ ഉപയോഗം ഇന്ന് വ്യാപകമായിട്ടുണ്ടല്ലോ. എന്നാല്‍ ചില അത്യാവശ്യങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനെ തന്നെ ഇത്തരത്തില്‍ ക്യാമറയാക്കാം. ഉദാഹരണത്തിന് കുട്ടികള്‍ ഒരു മുറിയില്‍ കളിക്കുന്നത് നിങ്ങളുടെ മുറിയിലിരുന്ന് നിരീക്ഷിക്കാം. ഇതിന് വേണ്ടത് വൈ-ഫി കണക്ഷന് മാത്രം.

ആദ്യം IP WEBCAM എന്ന ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് റണ്‍ ചെയ്യുമ്പോള്‍ ക്യാമറ ഓണാവുകയും നിങ്ങളുടെ ഫോണിന് ലഭ്യമായ ഒരു ഐപി അഡ്രസ് കാണിക്കുകയും ചെയ്യും.

ഇനി ക്രോം ബ്രൗസര്‍ തുറന്ന് നിങ്ങള്‍ക്ക് ലഭിച്ച ഐ.പി അഡ്രസ് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് എന്ററടിക്കുക.
ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ കാണാനാവും.

ശ്രദ്ധിക്കേണ്ടുന്ന കാര്യം മൊബൈലും, കംപ്യൂട്ടറും ഒരേ വൈ-ഫി നൈറ്റ്വര്‍ക്കിലായിരിക്കണം എന്നതാണ്.

Comments

comments