ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വഴി ഫയല്‍ ട്രാന്‍സ്ഫര്‍


Xender - Compuhow.com
ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അതിലേറ്റവും സാധാരണമായത് ബ്ലൂടൂത്താണ്. എന്നാല്‍ ഇതത്ര വേഗത്തില്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗ്ഗമല്ല. ഏറ്റവും നല്ല മാര്‍ഗ്ഗം വൈഫി തന്നെയാണ്.

Xender എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ വൈഫി വഴിയുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ വേഗത്തില്‍ ചെയ്യാനാവും.
ആദ്യം Xender ഇന്‍സ്റ്റാള്‍ ചെയ്യുക. ആദ്യമായി ആപ്പ് റണ്‍ ചെയ്യുമ്പോള്‍ ഒരു പ്രൊഫൈല്‍ ഇതില്‍ നിര്‍മ്മിക്കണം.
ആപ്ലിക്കേഷന്‍റെ മെയിന്‍ സ്ക്രീനില്‍ വിവിധ ഒപ്ഷനുകള്‍ കാണാനാവും. ഇവിടെ നിന്ന് Connect phone സെലക്ട് ചെയ്യുക.
ഒരു ഷെയറിങ്ങ് ഗ്രൂപ്പ് നിര്‍മ്മിക്കണമോയെന്ന് ചോദിക്കും. Create Group ടാപ് ചെയ്യുക. ഇത് വഴി ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനാവും.

ഒരു ഷെയറിങ്ങ് ലിങ്ക് ഡിവൈസില്‍ ക്രിയേറ്റ് ചെയ്യപ്പെടും. ഒരു കണ്‍ഫര്‍മേഷനും ഇവിടെ പ്രത്യക്ഷപ്പെടും.
ഇനി ഇതേ ആപ്ലിക്കേഷന്‍ വേറൊരു ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യുക. ഷെയര്‍ ചെയ്യാനുള്ള ഫയലില്‍ ക്ലിക്ക് ചെയ്ത് ഷെയ്ക്ക് ചെയ്യുക. ഫയല്‍ മറ്റേ ഫോണിലേക്ക് സെന്‍ഡ് ചെയ്യാം.

https://play.google.com/store/apps/details?id=cn.xender&hl=en

Comments

comments