അയച്ച മെയില്‍ തുറന്നോയെന്ന് എങ്ങനെ അറിയാം


നിങ്ങളൊരാള്‍ക്ക് ഒരു മെയില്‍ അയച്ചാല്‍ അത് അയാള്‍ തുറന്ന് നോക്കിയോ എന്ന് എങ്ങനെ അറിയാന്‍ സാധിക്കും. സാധാരണ ഗതിയില്‍ മെയില്‍ കിട്ടിയ ആളുടെ മറുപടികിട്ടിയാലേ അത് മനസിലാക്കാനാവൂ.

മുമ്പ് എച്ച്.ടി.എം.എല്‍ സ്ക്രിപ്റ്റ് ചേര്‍ത്ത് മെയില്‍ അയച്ച് ട്രാക്ക് ചെയ്യുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് RightInbox എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ജിമെയില്‍ മെയിലുകള്‍ ട്രാക്ക് ചെയ്യാം.
Track email - Compuhow.com
http://www.rightinbox.com/

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മെയില്‍ അക്കൗണ്ട് തുറക്കുക. ഒരു നോട്ടിഫിക്കേഷന്‍ വരുന്നതില്‍ Continue ക്ലിക്ക് ചെയ്യുക.

ഇനി മെയില്‍ കംപോസ് ചെയ്യാം. കംപോസ് വിന്‍ഡോയില്‍ പുതിയൊരു ഒപ്ഷന്‍ വന്നതായി കാണാം. Track എന്ന ഈ ഒപ്ഷന്‍ ചെക്ക് ചെയ്യുക.
അതിന് ശേഷം മെയില്‍ അയക്കാം.

മെയില്‍ തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും. അതില്‍ അഡ്രസും. ഐപി യും ഉണ്ടാകും.

Comments

comments