മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പ് ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് അറിയാം


ഡ്രോപ്പ് ബോക്സ് ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളുടെ ലാപ് ടോപ്പ് മോഷ്ടിക്കപ്പെട്ട് പോയാല്‍ അത് പിന്നീട് ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാനാവും.

ഇതിന് ആദ്യം ഡ്രോപ്പ് ബോക്സില്‍ അക്കൗണ്ട് തുറക്കണം. അതിന് ശേഷം ലാപ്ടോപ്പ് അക്കൗണ്ടുമായി സിങ്ക് ചെയ്യുക.

ഇങ്ങനെ ചെയ്ത ശേഷം എന്നെങ്കിലും ലാപ്ടോപ്പ് നഷ്ടപ്പെട്ടാല്‍ അത് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഡ്രോപ്പ് ബോക്സ് അക്കൗണ്ടില്‍ Settings > Security എടുക്കുക.
Dropbox tracking - Compuhow.com
ഇതില്‍ ഡിവൈസുകളുടെ ഒരു ലിസ്റ്റ് കാണാനാവും. നഷ്ടപ്പെട്ട ഡിവൈസിന് മേലെ നീല ഐക്കണില്‍ മൗസ് വെയ്ക്കുമ്പോള്‍ റീസന്റ് /ലേറ്റസ്റ്റ് ആക്ടിവിറ്റി കാണാനാവും. നഷ്ടപ്പെട്ട ലാപ്ടോപ്പ് അടുത്തെങ്ങാനും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അവിടെ കാണാനാവും.

Comments

comments