ലാപ്ടോപ്പിലെ ടൈപ്പിംഗും കഴ്സര്‍ ജംപിങ്ങുംലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ കഴ്സര്‍ പെട്ടന്ന് മറ്റെവിടേക്കെങ്കിലും ജമ്പ് ചെയ്യുക എന്നത്. വളരെ വേഗത്തില്‍ എന്തെങ്കിലും ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം പ്രശ്നം വന്നാവല്‍ ആകെ പ്രശ്നമാകും. ചിലപ്പോള്‍ അറിയാതെ വേറെ എവിടെയെങ്കിലും ടൈപ്പ് ചെയ്തുപോവുകയും ചെയ്യും. പലരും അറിയാതെ ടച്ച് പാഡില്‍ കൈ തട്ടുന്നതിനാലാണ് ഇത് സംഭവിക്കുക. എന്നാല്‍ ഇങ്ങനെയല്ലാതെയും ഇത് സംഭവിക്കും.
ചിലപ്പോഴൊക്കെ കൈ അറിയാതെ ടച്ച് ചെയ്യുന്നത് കൊണ്ടാവാമെങ്കിലും ചില ലാപ്ടോപ്പുകള്‍ക്ക് ഇത്തരം തകരാറ് കാണുന്നുണ്ട്. ഇതിന് ഒരു പരിഹാരമാണ് TouchFreeze.
TouchFreeze ഒരു ചെറിയ ഫ്രീ പ്രോഗ്രാമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോള്‍ ടച്ച് പാഡ് ഓട്ടോമാറ്റിക്കായി ഡിസേബിളാവും. ഇതുവഴി ടച്ച് പാഡില്‍ തട്ടിയാലും കഴ്സര്‍ ജമ്പ് ചെയ്ത് പോകില്ല.

code.google.com/p/touchfreeze/

Comments

comments