ടോപ്പ് വെബ്സൈറ്റ്സ് ഓഫ് 2012 – Devour


ടൈംമാഗസിന്‍ സെലക്ട് ചെയ്ത 2012 ലെ മികച്ച 50 വെബ്സൈറ്റുകളെ പരിചയപ്പെടുത്തുകയാണിവിടെ. ഇത്തവണത്തെ സൈറ്റാണ് Devour. യുട്യൂബിലെ എണ്ണമില്ലാത്തത്ര വീഡിയോകള്‍ കണ്ട് തീര്‍ക്കുക അസാധ്യം തന്നെ. അതുപോലെ ഏറ്റവും ശ്രദ്ധേയമായ വീഡിയോകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന സൈറ്റാണ് Devour. വളരെ ലളിത മായ ഇന്‍റര്‍ഫേസില്‍ ട്രെന്‍ഡിംഗ് ആയ പതിനഞ്ച് വീഡിയോകള്‍ ഇതില്‍ പ്രദര്‍ശിപ്പിക്കും. ഹൈഡെഫനിഷന്‍ വീഡിയോകളാണ് ഇതില്‍ കാണിക്കുക. കൂടാതെ കമന്റുകളില്ലാതെയാണ് ഈ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക.


Devour സൈറ്റില്‍ പറയുന്നത് പോലെ ഒരു മിനുട്ടില്‍ 72 മണിക്കൂര്‍ കാണാനുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെടുന്നു. 6400 വര്‍ഷങ്ങള്‍ വേണ്ടി വരും ഇതുവരെ അപ് ലോഡ് ചെയ്ത ഈ വീഡിയോകള്‍ കണ്ടുതീര്‍ക്കാന്‍. അതിനാല്‍ കാണാന്‍ യോഗ്യമായവ കാണാനുള്ള ഇടമാണ് Devour. ഹാന്‍ഡ് പിക്ക്ഡ് യുട്യൂബ് വീഡിയോകളാണ് ഇവിടേക്ക് സെലക്ട് ചെയ്യപ്പെടുന്നത്. ഫോണുകളില്‍ ഉപയോഗിക്കാനായി ഒരു ആപ്ലിക്കേഷനും devour പുറത്തിറക്കിയിട്ടുണ്ട്.

http://devour.com/

Comments

comments