ടോപ്പ് വെബ് സൈറ്റ്സ് ഓഫ് 2012 -Squarespace


2012 മികച്ച വെബ്സൈറ്റുകളായി തെരഞ്ഞെടുത്ത അമ്പത് സൈറ്റുകളിലൊന്നാണ് Squarespace. ഇതൊരു ബ്ലോഗിങ്ങ് പ്ലാറ്റ് ഫോമാണ്. കുറഞ്ഞ കംപ്യൂട്ടര്‍ പരിചയമുള്ളവര്‍ക്കും വളരെ എളുപ്പത്തില്‍ സൈറ്റുകള്‍ ക്രിയേറ്റ് ചെയ്യാന്‍ ഇത് സഹായിക്കും. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ മികച്ച രൂപകല്‍പനയുള്ള സൈറ്റുകള്‍ ഇത് വഴി ഉണ്ടാക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ടെപ്ലേറ്റ് സെലക്ട് ചെയ്ത് വേണ്ടുന്ന എലമെന്‍റുകള്‍ ഡ്രാഗ് ചെയ്തിടുക. ഇതില്‍ ക്രിയേറ്റ് ചെയ്യുന്ന സൈറ്റുകള്‍ കംപ്യൂട്ടര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയിലൊക്കെ മികച്ച രീതിയില്‍ കാണാനാവും. പക്ഷേ ഇതൊരു ഫ്രീ സര്‍വ്വീസല്ല. പതിനഞ്ച് ദിവസത്തെ ട്രയല്‍ ലഭ്യമാണ്. എന്നാല്‍ കുറഞ്ഞ ചെലവില്‍ സൈറ്റ് തുടങ്ങാന്‍ ഇത് സഹായിക്കും. മാസത്തില്‍ എട്ട് ഡോളറില്‍ തുടങ്ങുന്ന പാക്കേജുകള്‍ ഇതില്‍ ലഭ്യമാണ്.

http://www.squarespace.com/

Comments

comments