ടിസന്‍ വരുന്നു…


Tizen os - Compuhow.com

മൊബൈല്‍ വിപണി അടക്കി ഭരിച്ചിരുന്ന നോക്കിയ സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ എത്രത്തോളം പ്രാധാന്യമുള്ളതാക്കി എന്ന് മൊബൈല്‍ ഫോണ്‍ ചരിത്രം അറിയുന്നവര്‍ക്ക് ബോധ്യമുണ്ടാകും. എന്നാല്‍ ആന്‍ഡ്രോയ്ഡ് തരംഗം വന്നപ്പോള്‍ സിംബിയനും, ജാവയുമൊക്കെ ഒലിച്ച് പോയി. എന്നാലിപ്പോള്‍ ആന്‍ഡ്രോയ്ഡ് വിപണിയിലെ രാജാക്കന്മാരായ സാംസംഗ് തങ്ങളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവുമായി വരുകയാണ്. ടിസന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഒ.എസില്‍ ഏറെ പുതുമകള്‍ പ്രതീക്ഷിക്കാം.
TIZEN - Compuhow.com

പല കാരണങ്ങള്‍ ടിസന് പിന്നിലുണ്ട്. ആദ്യമായി ഗൂഗിളിന്‍റെ കീഴില്‍ നിന്ന് സ്വതന്ത്രമായ ഒരു ഒ.എസ് ആണിത്. സാംസംഗ് ഫോണിനായി ഒരു ആപ്പ് വാങ്ങുമ്പോള്‍ അതിന്‍റെ വില നല്കുന്നത് ചെന്നു ചേരുന്നത് ഗൂഗിളിലാണ്. സ്വന്തം ഓ.എസും, ആപ്പ് സ്റ്റോറുകളുമായാല്‍ ആ വഴിക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാവും.

കാഴ്ചയില്‍ ഏറെക്കുറെ സമാനമായിരിക്കും ടിസനും, ആന്‍ഡ്രോയ്ഡും.മീഗോ’ പ്ലാറ്റ്‌ഫോമില്‍നിന്നാണ്, സാംസങും ഇന്റലും അടങ്ങിയ കണ്‍സോര്‍ഷ്യം ടിസന്‍ ഒഎസിന് രൂപം നല്‍കുന്നത്.

ആപ്ലിക്കേഷനുകളുടെ ബാഹുല്യമാണ് ആന്‍ഡ്രോയ്ഡിന്‍റെ പ്രധാന സവിശേഷത. തുടക്കത്തില്‍ ടിസന്‍ നേരിടുന്ന പ്രശ്നവും ഇതാവും. എന്നാല്‍ ആപ്ലിക്കേഷനുകള്‍ സ്വയം വികസിപ്പിച്ച് ഒരു സ്റ്റോറിന് സാംസംഗ് തുടക്കമിടുകയാണ്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ടിസനില്‍ പ്രവര്‍ത്തിപ്പിക്കാനും സംവിധാനമുണ്ടാകും. എന്നാല്‍ ടിസന് വേണ്ടിയുള്ള ആപ്പ് നിര്‍മ്മാണത്തിനായി ടിസന്‍ ആപ്പ് ചലഞ്ച് എന്ന പേരില്‍‌ 4 മില്യന്‍ ഡോളര്‍ സമ്മാനം നല്കുന്ന ഒരു മത്സരവും ഡെവലപ്പര്‍മാര്‍ക്കായി സാംസംഗ് സംഘടിപ്പിക്കുന്നുണ്ട്.

Comments

comments