ടൈം ടാസ്ക്


വിന്‍ഡോസിനായുള്ള ഒരു ഫ്രീ പ്രോഗ്രാമാണ് ടൈം ടാസ്ക്. ടൈം ഇവന്റുകള്‍‌ ഓട്ടോമാറ്റിക്കായി സെറ്റു ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. പ്രോഗ്രാമുകള്‍ ,വെബ്പേജുകള്‍ എന്നിവ ഓപ്പണ്‍ ചെയ്യുക, മ്യൂസിക് പ്ലേ ചെയ്യുക, റിമൈന്‍ഡറുകള്‍ ഡെസ്ക്ടോപ്പില്‍ ഡിസ്പ്ലേ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കാവുന്ന ഒന്നാണിത്. കംപ്യൂട്ടര്‍ ഓട്ടോമാറ്റിക്കായി ഷട്ട് ഡൗണ്‍ ചെയ്യാനും ഇത് ഉപയോഗിക്കാം.
ഇത് റണ്‍ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള ടാസ്ക് സെലക്ട് ചെയ്യുക.

Reminder
Open File
Open Web
Run Program
Play Music
Standby, Shut down, Restart, Log Off, Lock എന്നീ ഒപ്ഷനുകള്‍ ഇതിലുണ്ട്. തുടര്‍ന്ന് ഇതിന്റെ സമയം കോണ്‍ഫിഗര്‍ ചെയ്യുക. ഒരിക്കല്‍ മാത്രമായോ, റെഗുലര്‍ ആയോ ഇത് സെറ്റ് ചെയ്യാം. നിങ്ങള്‍ സെലക്ട് ചെയ്യുന്ന ടാസ്കിനനുസരിച്ചിരിക്കും മറ്റ് സെറ്റിങ്ങുകള്‍. റിമൈന്‍ഡറുകള്‍ ടെക്സ്റ്റ് മാത്രമായോ, ശബ്ദത്തോടെയോ ഡിസ്പ്ലേ ചെയ്യാം. ഒരു എക്സിക്യൂട്ടബിള്‍ ഫയല്‍ സെലക്ട് ചെയ്താല്‍ പ്രോഗ്രാം സെറ്റ് ചെയ്യാം. അലാം സൗണ്ട്, വിന്‍ഡോസ് ഓപ്പണ്‍ ചെയ്യുന്നതിനൊപ്പം റണ്‍ ചെയ്യണമോ, തുടങ്ങിയവയൊക്കെ ഇഷ്ടാനുസരണം ക്രമീകരിക്കാനാവും.

Download

Comments

comments