ഇമെയില്‍ ഡെസ്ക്ടോപ്പില്‍ – Thunderbird


Thunderbird - Compuhow.com
ഇമെയില്‍ ചെക്ക് ചെയ്യാനായി ബ്രൗസര്‍ തുറന്ന് ഓരോ തവണയും ലോഗിന്‍ ചെയ്യുന്നത് ഒരു പണി തന്നെയാണ്. ഇതിന് പകരം ഇമെയിലുകള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രോഗ്രാമാണ് Thunderbird. ഒരു ഡെസ്ക്ടോപ്പ് ഇമെയില്‍ ക്ലയന്റാണ് ഇത്.

പല അക്കൗണ്ടുകളില്‍ നിന്ന് സെന്‍ഡ് ചെയ്യാനും, റിസീവ് ചെയ്യാനും Thunderbird ഉപയോഗിച്ച് സാധിക്കും. ഇത് സെറ്റപ്പ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
ആദ്യം Thunderbird ഡൗണ്‍ലോഡ് ചെയ്യുക.

ഇത് റണ്‍ ചെയ്ത് Tools മെനുവില്‍ Account Settings എടുക്കുക.
പുതിയ വിന്‍ഡോയില്‍ Account Action ല്‍ ക്ലിക്ക് ചെയ്ത് Add Account > E-mail account > Next എടുക്കുക.
From ല്‍ ഏത് പേരിലാണോ നിങ്ങളെ കാണേണ്ടത് അത് നല്കുക. ഇനി Next ക്ലിക്ക് ചെയ്യുക.

incoming server എന്നത് POP3 എന്ന് നല്കുക. Next ക്ലിക്ക് ചെയ്ത് യൂസര്‍ നെയിം നല്കുക ( ഇത് പൂര്‍ണ്ണമായ ഇമെയിലായിരിക്കണം).

Next ക്ലിക്ക് ചെയ്ത ശേഷം ഇമെയില്‍ അക്കൗണ്ട് നെയിം നല്കുക.
Next > Finish നല്കുക
OK ക്ലിക്ക് ചെയ്ത് പൂര്‍ത്തിയാക്കുക.

DOWNLOAD

Comments

comments