എക്സറ്റന്‍ഷനുകളിലെ ഭീഷണി !


സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോളുള്ള വൈറസ് അറ്റാക്ക് പോലെ തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോളുണ്ടാകുന്ന വൈറസ് അറ്റാക്കും. ഇന്ന് ബ്രൗസറുകളില്‍ ഉപയോഗിക്കാനായി അനേകം എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാണ്. ഇവയില്‍ മിക്കതും നെറ്റ് ഉപയോഗം ഏറെ എളുപ്പമാക്കും. എന്നാല്‍ എക്സ്റ്റന്‍ഷനുകളിലൂടെയും ഉപദ്രവകാരികളായ പ്രോഗ്രാമുകള്‍ കടന്ന് കൂടാം.

Extensions - Compuhow.com

പലപ്പോഴും ഉപയോഗിക്കുന്നവരറിയാതെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, വിവരങ്ങള്‍ ട്രാക്ക് ചെയ്യുകയും ചെയ്തേക്കാം.
ഇങ്ങനെ സംഭവിക്കുമ്പോള്‍ മുന്നറിയിപ്പൊന്നുമുണ്ടാകില്ല. ക്രോം ബ്രൗസറില്‍ Chrome Protector എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ അത്തരം ഉപദ്രവകാരികളായ എക്സ്റ്റന്‍ഷനുകളെ കണ്ടെത്താനാകും. ദിനേന അപ്ഡേറ്റ് ചെയ്യുന്ന ഈ എക്സ്റ്റന്‍ഷന്‍ വഴി എക്സ്റ്റന്‍ഷനുകള്‍ റേറ്റ് ചെയ്യുകയും, തിരിച്ചറിയുകയും ചെയ്യും.

DOWNLOAD

Comments

comments