ആന്‍ഡ്രോയ്ഡ് ഫോണിന് പുതിയ മുഖം


ഗാഡജെറ്റ്സുകള്‍ക്ക് പുതുമയാര്‍ന്ന മുഖം നല്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിനാല്‍ തന്നെ മൊബൈലിലും ടാബിലുമൊക്കെ ഇടക്കിടക്ക് തീമുകള്‍ മാറ്റുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എല്ലാ ദിവസവും വാള്‍പേപ്പര്‍ മാറ്റുന്ന ശീലമുള്ളവര്‍ പോലും നിരവധിയാണ്. എന്നാലിതിലുപരി ആന്‍ഡ്രോയ്ഡ് ഫോണിനെ പുതുമയാര്‍ന്നതാക്കാന്‍ സഹായിക്കുന്നതാണ് Themer.

Themer - Compuhow.com

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു തീം അതില്‍ നിന്ന് സെല്ക്ട് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. ആദ്യതവണ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തീം മാറ്റിയ ശേഷം home ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡിഫോള്‍ട്ട് ലോഞ്ചര്‍ സെലക്ട് ചെയ്യണോയെന്ന് ചോദിക്കും. അതില്‍ Set as Default എന്നത് സെല്ക്ട് ചെയ്യുക.

നിലവില്‍ നിരവധി തീമുകളുണ്ടെങ്കിലും പുതിയ തീമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. ഡൗണ്‍ലോഡ് ചെയ്യുന്നവ My Theme ലുണ്ടാവും. advanced theme settings ല്‍ ട്രാന്‍സ്പെരന്‍സി, ഐക്കണ്‍, തുടങ്ങിയവയൊക്കെ പേഴ്സണലൈസ് ചെയ്യാം.

DOWNLOAD

Comments

comments