നാടക്കാരുടെ ജീവിതകഥയുമായി ‘നടന്‍’സെല്ലുലോയ്ഡിന്റെ വിജയത്തിന് ശേഷം നാടകരംഗത്തുനിന്നുള്ള കഥയുമായി സംവിധായകന്‍ കമല്‍ വരുന്നു. പഴയകാല നാടകനടന്‍മാരുടെ ജീവിത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് നടന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ജയറാമാണ് നായകന്‍. രമ്യ നമ്പീശനാണ് നായികയാവുന്നത്. നാടകത്തിന്റെ നഷ്ടപ്രതാപമാണ് ചിത്രത്തിലൂടെ കമല്‍ വിവരിക്കുന്നത്. 1980 കളാണ് പശ്ചാത്തലം. നാടക ട്രൂപ്പ് ഓണറായി എത്തുന്ന ജയറാമിന്റെ നായക കഥാപാത്രവുമായി പ്രണയത്തിലാവുന്ന നാടകനടിയുടെ വേഷമാണ് രമ്യക്ക്. ജോയ് മാത്യൂ, സജിത, പി. ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. അമ്പലക്കര ഗ്ലോബല്‍ സിനിമയുടെ ബാനറില്‍ കെ. അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് എസ്. സുരേഷ് ബാബുവിന്‍‍റേതാണ്. പ്രഭാവര്‍മയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണമൊരുക്കും.

English summary – Theatre Artist’s lifestory with ‘Nadan’

Comments

comments