വിതരണക്കാരുടെ വിഹിതം കുറയ്ക്കുമെന്ന് തീയേറ്ററുടമകള്‍


Cinema Theatre - Keralacinema.com
സിനിമകള്‍ റിലീസ് ചെയ്ത ആദ്യത്തെയാഴ്ച വിതരണക്കാര്‍ക്ക് നല്‍കുന്ന വിഹിതം കുറയ്ക്കാന്‍ എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ നീക്കം. നോണ്‍ എ സി തിയേറ്ററുകളുടെ വിഹിതം 65 ല്‍ നിന്ന് 55, എ സി തിയേറ്ററുകളുടേത് 60ല്‍ നിന്ന് 50 ആയും കുറയ്ക്കാനാണ് തീരുമാനം. ചലച്ചിത്രരംഗത്തെ വീണ്ടും കലുഷിതമാക്കിയേക്കാവുന്ന ഒരു തീരുമാനമാണ് ഇത്. ഇതു വഴി വരും ദിനങ്ങളില്‍ സിനിമകളുടെ റിലീസ് തന്നെ തടസപ്പെട്ടേക്കാം. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ പ്രസിഡന്‍റായി ലിബര്‍ട്ടി ബഷീറിനെയും, സെക്രട്ടറിയായി എം.സി. ബോബിയെയും തെരഞ്ഞെടുത്തു.

Comments

comments