ഹൌ ഓള്‍ ആര്‍ യു വിന്‍റെ ടീസര്‍ പുറത്തിറങ്ങി


മഞ്ജു വാരിയരിന്‍റെ തിരിച്ചു വരവിന് വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു വിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മഞ്ജുവിനോട് എത്ര പ്രായമുണ്ടെന്ന് ചോദിച്ചാണ് ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ ആദ്യടീസര്‍ പുറത്തുവന്നിരിക്കുന്നത്. അന്‍പത് സെക്കന്‍ഡുള്ള ടീസറില്‍ മഞ്ജു തന്നെയാണ് തിളങ്ങി നില്‍ക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിരുപമ എന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിട്ടാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍ നായകാകുന്ന ചിത്രത്തില്‍ പ്രായത്തെക്കുറിച്ചുള്ള ചിന്തകളും ചോദ്യങ്ങളും ആളുകളില്‍ ഉണ്ടാക്കുന്ന വ്യത്യസ്തമായ പ്രതികരണങ്ങളും അനുഭവങ്ങളുമാണ് പ്രമേയം. നായികാകേന്ദ്രീകൃതമായ സിനിമയുടെ തിരക്കഥ- ബോബി-സഞ്ജയ് ടീമിന്റേതാണ്. ലിസ്റ്റിന്‍ സ്റ്റീഫനാണു നിര്‍മാതാവ്.

English Summary : The teaser of film How old are you is out

Comments

comments