കുഞ്ഞാലിമരയ്ക്കാര്‍ അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും


The shooting of Kunjali marrakkar to get started by early next year

മമ്മൂട്ടി വീണ്ടുമൊരു ചരിത്രനായകന്റെ വേഷത്തിലെത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കും. ചിത്ര്ചരിത്ര നായകന്മാരുടെ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം മെയ് വഴക്കവും കഴിവും ഉള്ള നടന്മാര്‍ മലയാളത്തില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെയാവണം ബഷീറിന്‍റെ ബാല്യകാലസഖി സിനിമയാക്കുമ്പോള്‍ കേന്ദ്രകഥാപാത്രമായി മമ്മൂട്ടി തന്നെ സംവിധായകന്‍ അമല്‍ നീരജ് തിരഞ്ഞെടുത്തത്. ചരിത്ര മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് 40 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശ്ശന്‍ എന്നിവരടങ്ങുന്ന നിര്‍മാണ കമ്പനിയാണ്. മലയാളത്തിലും തമിഴിലും സംവിധാനം ചെയ്യുന്ന ചിത്രം പിന്നീട് തെലുങ്കിലും കന്നടയിലും മൊഴിമാറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English Summary : The Shooting of Kunjali Marrakkar to get Started by Early Next Year

Comments

comments