വെട്ടത്തിലെ നായിക വീണ്ടും മലയാളത്തില്‍


പ്രിയദർശൻ സംവിധാനം ചെയ്ത വെട്ടം എന്ന ചിത്രത്തിലെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാവ്ന പാനി പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മലയാള ചിത്രത്തിൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. വെട്ടത്തിന് ശേഷം താൻ ഭാരതി എന്നൊരു അന്താരാഷ്ട്ര സംഗീത സ്റ്റേജ് ഷോയിൽ കരാറൊപ്പിട്ട് യൂറോപ്പിൽ യാത്ര ചെയ്യുകയായിരുന്നു. നിരവധി സിനിമകളിലേക്ക് അവസരം കിട്ടിയിരുന്നെങ്കിലും സിനിമയും നൃത്തവും തമ്മിലൊരു തീരുമാനം എടുക്കേണ്ട അവസരം വന്നപ്പോൾ താൻ നൃത്തം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും താരം പറയുന്നു. തന്റെ സംഗീത വീഡിയോകൾ കണ്ട പ്രിയദർശൻ തന്റെ കഴിവ് നൃത്തത്തിലാണെന്ന് മനസിലാക്കി നല്ലൊരു വേഷം നൽകാമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. തനിക്ക് പ്രിയദർശന്റെ സിനിമയിൽ ലഭിക്കുന്ന വേഷത്തിന്റെ ദൈർഖ്യം ഒരു പ്രശ്നമല്ല. തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് തന്റ മാർഗദർശിയും ഗോഡ്ഫാദറും. അതിനാൽ അദ്ദേഹത്തിന്റെ സിനിമയിലൊരു ചെറിയ വേഷമാണെങ്കിൽ പോലും താനത് ചെയ്യുമെന്നും ഭാവ്ന വ്യക്തമാക്കി.

English Summary :
The Heroine of Vettam is back to malayalam films

Comments

comments