വൈശാഖിന്‍റെ “കസിന്‍സ് പുരോഗമിക്കുന്നു


വൈശാഖിന്‍റെ സംവിധാനത്തില്‍ സേതുവിന്‍റെ തിരക്കഥയില്‍ നിര്‍മ്മിക്കുന്ന കസിന്‍സിന്‍റെ ചിത്രീകരണം പൂരോഗമിക്കുന്നു. ബംഗളൂരു കൊട്ടാരത്തിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നാല് കസിന്‍സിന്‍െറ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് എന്നിവര്‍ നായകരാകുന്ന ചിത്രത്തില്‍ വേദിക നിഷ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. കലാഭവന്‍ ഷാജോണ്‍, പ്രവീണ്‍ രാവത്ത്, വിജയകുമാര്‍, പി. ബാലചന്ദ്രന്‍, ഷിജു, സന്തോഷ്, സുനില്‍ സുഗത, കവിരാജ്, പൊന്നമ്മ ബാബു, ശ്രീദേവി ഉണ്ണി, സരസ്വതി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ സഹതാരങ്ങള്‍. ആറു വര്‍ഷമായി ഓര്‍മ നഷ്ടപ്പെട്ടു കഴിയുന്ന കസിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന മൂന്ന് കസിന്‍സിന്‍െറ കഥയാണ് തിരക്കഥാകൃത്ത് സേതു ചിത്രത്തില്‍ പറയുന്നത്. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. വൈശാഖ് സിനിമാസിന്‍െറ ബാനറില്‍ വൈശാഖ് രാജനാണ് “കസിന്‍സ്” നിര്‍മിക്കുന്നത്.

English summary : The Cousins of Vyshak is progressing

Comments

comments