നടി വേദികയുടെ അപകടം നെറ്റില്‍ തരംഗം


The Accident of Vedika is a Hit in sites

ശൃഗാരവേലന്‍ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി തമിഴില്‍ നിന്നും മലയാളത്തില്‍ എത്തിയ നടി വേദികയ്ക്ക് ഷൂട്ടിംഗിനിടയില്‍ അപകടം സംഭവിച്ചതിന്റെ വീഡിയോ നെറ്റില്‍ തരംഗമാകുന്നു. വേദിക അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അനേകരാണ്‌ ഇതിനകം കണ്ടു കഴിഞ്ഞിട്ടുള്ളത്‌. സിനിമയ്ക്ക് ഇത്രത്തോളം പ്രദര്‍ശന വിജയം നേടാനായിട്ടില്ല എന്നതാണ് വാസ്തവം. ഇത് സിനിമയിലെ ക്‌ളൈമാക്‌സ് രംഗത്ത്‌ വേദികയെ ദിലീപ്‌ വാട്ടര്‍ ടാങ്കിലേക്ക്‌ എറിയുന്ന രംഗമുണ്ട്‌. നായിക വെള്ളത്തില്‍ മുങ്ങിത്താഴുന്നതായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലൂം നടി വെള്ളത്തില്‍ ചാടിയപ്പോള്‍ തന്നെ ഈ രംഗത്തിനായി കോണ്‍ക്രീറ്റില്‍ കെട്ടി ഉണ്ടാക്കിയ വാട്ടര്‍ടാങ്ക്‌ തകര്‍ന്ന്‌ വീഴുകയായിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ നായികയെ അവശിഷ്‌ടങ്ങള്‍ക്ക്‌ ഇടയില്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സീന്‍ പദ്ധതിയിട്ടിരുന്നത്‌ നായിക വെള്ളത്തില്‍ കിടന്ന്‌ കയ്യും കാലും ഇട്ടടിക്കുന്നതായിട്ടായിരുന്നു. അതേസമയം ഇതു പോലെ ചെയ്‌തിരുന്നെങ്കില്‍ ഒരു പക്ഷേ താരത്തിന്റെ പുറത്തേക്ക്‌ ഭിത്തി മറിഞ്ഞു വീഴുമായിരുന്നോ എന്ന്‌ കടത്തി ചിന്തിക്കുകയാണ്‌ ദൃശ്യങ്ങള്‍ കണ്ടവര്‍.

English Summary : The Accident of Vedika is a Hit in Sites

Comments

comments