നിവിന്‍ പോളിയും ഇഷ തല്‍വാറും വീണ്ടും ഒന്നിക്കുന്നു


Thattathil Marayathil team again Joints Together

വിനീത് ശ്രീനിവാസന്‍റെ തട്ടത്തിന്‍ മറയത്തിലെ പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. യുവ സംവിധായിക അഞ്ജലി മേനോനാണ് ഇവരെ വീണ്ടും ഒന്നിപ്പിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങളെല്ലാം തന്നെ അണിനിരക്കുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നിവിന്‍ പോളിയെയും ഇഷ തല്‍വാറിനെയും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, നിത്യ മേനോന്‍, പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ഒരു ഫുള്‍ ടൈം ഫണ്‍ എന്‍റര്‍ട്രെയിനറായ ചിത്രത്തില്‍ തട്ടത്തിന്‍ മറയത്തിലെ ആയിഷയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് താന്‍ പുതിയ ചിത്രത്തില്‍ ചെയ്യുന്നതെന്ന് ഇഷ പറയുന്നു. ചിത്രത്തിന് അഞ്ജലി മേനോന്‍ തന്നെയാണ് തിരക്കഥയും എഴുതുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും അഞ്ജലി മേനോന്‍ തന്നെയാണ്.

English Summary : Thattathil Marayathil team again Joints Together

Comments

comments