ഫേസ്ബുക്കില്‍ ബര്‍ത്ത് ഡേ വിഷിന് ഓട്ടോമാറ്റിക്കായി താങ്ക് യു..പറയാം


ഫേസ്ബുക്കില്‍ ഓട്ടോമാറ്റിക്കായി ബര്‍ത്ത് ഡേ വിഷുകളും, ആശംസകള്‍ക്ക് നന്ദിയും പറയാനാവും. തിരക്കുകള്‍ക്കിടയില്‍ ഇത് നിങ്ങള്‍ക്ക് ഉപകരിക്കും. ആശംസ പറയുന്നവരോട് താങ്ക് യു.. എന്ന് പറയാതിരിക്കുന്നത് തങ്ങളോടുള്ള അവഗണനയാണെന്ന് ചില സുഹൃത്തുക്കളെങ്കിലും കരുതിക്കൂടായ്കയില്ല.
Say Thank you എന്ന ഫേസ്ബുക്ക് ആപ്ലിക്കേഷനുപയോഗിച്ച് ഇത് ചെയ്യാം. ഇത് ആക്സസ് ചെയ്തതിന് ശേഷം നിങ്ങളുടെ ജനനതിയ്യതി, മാസം, വര്‍ഷം എന്നിവ നല്കുക.
തുടര്‍ന്ന് ബര്‍ത്ത് ഡേ വിഷുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് സെറ്റ് ചെയ്യാം. കമന്‍റ്, ലൈക്ക്, വാള്‍ പോസ്റ്റ് , കമന്‍റ് ആന്‍ഡ് ലൈക്ക് എന്നിവയൊക്കെ ഇതില്‍ നിശ്ചയിച്ച് വെക്കാം.

കമന്‍റ് ചെയ്യണമെങ്കില്‍ അത് ടൈപ്പ് ചെയ്ത നല്കി സേവ് ചെയ്യുക.
ഇവ ചെയ്ത് കഴിയുമ്പോള്‍ എല്ലാ ബര്‍ത്ത് ഡേ വിഷുകളും കാണിക്കും. അതില്‍ നിന്ന് ആര്‍ക്കൊക്ക കമന്‍റും , ലൈക്കും, ചെയ്യണമെന്ന് സെലക്ട് ചെയ്യാം. പലര്‍ക്കും പലവിധത്തില്‍ ഇത് ചെയ്യാവുന്നതാണ്.

Comments

comments