ജയസൂര്യ-വി.കെ പ്രകാശ് ടീമിന്‍റെ താങ്ക് യു.


Thank you malayalam movie - Keralacinema.com
വി. കെ പ്രകാശിന്‍റെ ചിത്രങ്ങള്‍‌ കരിയറില്‍ ഏറെ സഹായിച്ച നടനാണ് ജയസൂര്യ. പരീക്ഷണ ചിത്രങ്ങളുടെ വക്താവായ വി.കെ പ്രകാശ് ഈ ചിത്രത്തിലൂം ഏറെ പുതുമകള്‍കൊണ്ടു വരുന്നു. ഒരു പക്ഷേ പേരില്ലാത്ത ആദ്യ നായക കഥാപാത്രമാവും ഈ ചിത്രത്തിലെ ജയസൂര്യ. ഹണി റോസാണ് ചിത്രത്തിലെ നായിക. അരുണ്‍ലാലാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇടവേളക്ക് ശേഷം സജീവമായി നിര്‍മ്മാണ രംഗത്തേക്ക് മടങ്ങി വന്ന മരിക്കാര്‍ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments