ടെക്സ്റ്റ് മാനിപ്പുലേറ്റര്‍


ഇന്‍ഫര്‍മേഷനുകളും, ഡാറ്റകളും മാനിപ്പുലേറ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായി മാര്‍ഗ്ഗമാണ് കംപ്യൂട്ടറുകള്‍. ടെക്സ്റ്റ് സംബന്ധിച്ചാവുമ്പോള്‍ ഇത് ഏറെ എളുപ്പമാകും. ടെക്സ്റ്റ് മാനിപ്പുലേഷന് ഉപയോഗിക്കാവുന്ന ഒരു സൈറ്റാണ് www.textmechanic.com. വളരെ എളുപ്പത്തില‍്‍ ഇതില്‍ ടെക്സ്റ്റില്‍ മാറ്റങ്ങള്‍ വരുത്താം. സൈറ്റ് തുറന്ന് നിങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടുന്ന ടെക്സ്റ്റ് കോപ്പി ചെയ്ത് സൈറ്റിലെ ബോക്സില്‍ പേസ്റ്റ് ചെയ്യുക. ഇനി ഏത് രീതിയിലാണോ മാറ്റേണ്ടത് എന്നതിന്‍റെ ടൂള്‍ സെലക്ട് ചെയ്യുക. ലെങ്ത് അനുസരിച്ചോ, ആല്‍ഫബെറ്റിക് ഓര്‍ഡര്‍ അനുസരിച്ചോ വാക്യങ്ങള്‍ സോര്‍ട്ട് ചെയ്യാം. അതുപോലെ സ്ട്രിങ്ങുകളും ആഡ് ചെയ്യാം. കാരക്ടറുകള്‍, വാക്കുകള്‍, ലൈനുകള്‍ എന്നിവയുടെ എണ്ണം മനസിലാക്കാനും ഇതുപയോഗിച്ച് സാധിക്കും.

Comments

comments