ഫേസ്ബുക്ക് സുരക്ഷക്ക് ടെംപററി പാസ്‍വേഡ് !


ഫേസ്ബുക്ക് ഹാക്കിംഗിനുള്ള സാധ്യതകള്‍ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ആപ്പുകളിലും മറ്റ് സര്‍വ്വീസുകളിലും ലോഗിന്‍ ചെയ്യുന്നത് പലപ്പോഴും സുരക്ഷിതമാകില്ല. ഇതിന് ഒരു പ്രതിവിധിയെന്നത് താല്കാലികമായുണ്ടാക്കിയ പാസ്വേഡുകള്‍ ഉപയോഗിക്കുക എന്നതാണ്. ഇത് വഴി നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിര്‍ത്താം. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് ലോക്ക് ചിഹ്നത്തിനടുത്തുള്ള ആരോയില്‍ ക്ലിക്ക് ചെയ്യുക. അതില്‍ Settings ല്‍ ക്ലിക്ക് ചെയ്ത് Security എടുക്കുക.
സ്ക്രീനിന് മധ്യഭാഗത്തായി App Passwords എന്ന ഒപ്ഷന്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്ത് Generate app passwords എടുക്കുക.

പുതിയ വിന്‍ഡോ വരുന്നതില്‍ Generate App Passwords ക്ലിക്ക് ചെയ്യുക.
Facebook password - Compuhow.com
സെക്യൂരിറ്റി പരിഗണനകളാല്‍ നിങ്ങള്‍ ശരിക്കുള്ള പാസ്വേഡ് റീ എന്‍റര്‍ ചെയ്യേണ്ടതുണ്ട്.
ഇനി ടെക്സ്റ്റ് ഫീല്‍ഡില്‍ ഉപയോഗിക്കുന്ന ആപ്പിന്റെ പേര് നല്കി Generate Password ല്‍ ക്ലിക്ക് ചെയ്യുക.

ഇതോടെ ഒരു റാന്‍ഡം പാസ്വേഡ് നിങ്ങള്‍ക്കായി ഫേസ്ബുക്ക് നിര്‍മ്മിച്ച് നല്കും. ഇത് ഒരിക്കല്‍ മാത്രമേ കാണിക്കൂ എന്നതിനാല്‍ എവിടെയെങ്കിലും രേഖപ്പെടുത്തി വെയ്ക്കുക.
ഇനിയും പാസ്വേഡുകള്‍ നിര്‍മ്മിക്കണമെങ്കില്‍ Next Password ല്‍ ക്ലിക്ക് ചെയ്യുക.ഈ പാസ്വേഡ് ഉപയോഗിച്ച് ആപ്പുകളില്‍ പ്രവേശിക്കാം. ഇത് വഴി മെയിന്‍ പാസ്വേഡ് നല്കാതിരിക്കാനുമാകും.

Comments

comments