ഫയര്‍ഫോക്സില്‍ ടെംപററി ബുക്ക്മാര്‍ക്കുകള്‍


ബ്രൗസിങ്ങിനിടെ പലപ്പോഴും ഉപകാരപ്രദമായ ഏറെ സൈറ്റുകള്‍ കാണാറുണ്ടാവും. പിന്നീട് ആവശ്യമുണ്ടാവുമെന്ന് തോന്നാറുള്ളവ ബുക്ക് മാര്‍ക്ക് ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ ബുക്ക് മാര്‍ക്ക് ചെയ്യുന്നത് സ്ഥിരം ആവശ്യത്തിനല്ലാതെ തല്കാലത്തേക്ക് മാത്രമാണെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ആഡോണാണ് Temporary Bookmark. ഇതില്‍ സേവ് ചെയ്യുന്ന ബുക്ക് മാര്‍ക്കുകള്‍ ബ്രൗസര്‍ ക്ലോസ് ചെയ്യുന്നതോടെ അപ്രത്യക്ഷമാകും.
temporary book mark - Compuhow.com
ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റൈറ്റ് ക്ലിക്ക് ചെയ്താല്‍ സേവ് ചെയ്യാനുള്ള ഒപ്ഷന്‍ കാണാം. ഒരു ദിവസമാണ് ഡിഫോള്‍ട്ടായി ഇതില്‍ ബുക്ക് മാര്‍ക്ക് സേവാകുന്ന സമയപരിധി. എന്നാല്‍ സെറ്റിങ്ങ്സില്‍ പോയി ഒരാഴ്ച വരെ ഇത് മാറ്റാവുന്നതാണ്.

DOWNLOAD

Comments

comments