ടീംവ്യുവര്‍ 8 പുറത്തിറങ്ങി


റിമോട്ട് ഷെയറിങ്ങിന് ഉപയോഗിക്കുന്ന ഏറെ പ്രശസ്തമായ ഒരു പ്രോഗ്രാമാണല്ലോ ടീം വ്യുവര്‍. വിന്‍ഡോസ്, മാക്, മൊബൈല്‍ എന്നീ ഡിവൈസുകള്‍ക്കായി പുതിയ ടീം വ്യുവര്‍ 8 ബീറ്റ വേര്‍ഷന്‍ പുറത്തിറക്കി. നിരവധി പുതിയ സവിശേഷതകളോടെയാണ് പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്നത്.
മറ്റ് ടീംവ്യുവര്‍ അക്കൗണ്ടുകളുമായി ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്യുക, റിമോട്ട് പ്രിന്‍റിംഗ്, ഔട്ട് ലുക്കുമായി ഷെഡ്യുളുകള്‍ ഇന്‍റഗ്രേറ്റ് ചെയ്യുക, ഓണ്‍ലൈന്‍ മീറ്റിങ്ങുകളുടെ വോയ്സ്, വീഡിയോ, തുടങ്ങിയവ റെക്കോഡ് ചെയ്യുക, ഓട്ടോമാറ്റിക് ലോഗൗട്ട്, മാനേജ്മെന്‍റ് കണ്‍സോള്‍ തുടങ്ങിയവ പുതിയ ഫീച്ചറുകളില്‍ പെടുന്നു. വിന്‍ഡോസ് 8 ന് വേണ്ടി പ്രത്യേക വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്.


http://www.teamviewer.com/en/download/currentversion.aspx

Comments

comments