ഫോട്ടോയില്‍ ടാറ്റൂ പതിക്കാം !ശരീരത്തിലൊക്കെ ടാറ്റൂ അടിച്ച് നടക്കുന്നത് വിദേശത്തൊക്കെ ഫാഷനാണ്. കണ്ണ് ചെല്ലാത്ത ഭാഗങ്ങളില്‍ വരെ അവര്‍ സ്റ്റിക്കര്‍ പതിക്കും. നമ്മുടെ നാട്ടിലും ചെറിയ തോതിലൊക്കെ ഈ പരിപാടി ഉണ്ടെങ്കിലും അത്ര വ്യാപകമായി കണ്ടിട്ടില്ല. എന്നാല്‍ പലര്‍ക്കും ഇതില്‍ താല്പര്യമുണ്ടെങ്കിലും മറ്റുള്ളവരുടെ പ്രതികരണം ഭയന്ന് ചെയ്യാതെ നടക്കുകയാണ്. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോയില്‍ ടാറ്റു പതിച്ച് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യൂ. വിര്‍ച്വലായി ടാറ്റൂ പതിക്കാവുന്ന ഒരു ഫണ്ണി ആപ്ലിക്കേഷനാണിത്. വളരെ എളുപ്പത്തില്‍ ഈ നേരം പോക്ക് ചെയ്യാം. ഫോട്ടോ അപ് ലോഡ് ചെയ്യുക. ടാറ്റൂ തിരഞ്ഞെടുത്ത് യോജിക്കുന്ന സ്ഥാനത്ത് പതിക്കുക. വേണമെങ്കില്‍ ടാറ്റു കസ്റ്റമൈസ് ചെയ്ത് ടെക്സ്റ്റും കൂട്ടിച്ചേര്‍ക്കാം. വളരെ യഥാര്‍ത്ഥമായ ഒരു പ്രതിതീയാണ് ഇത് ചെയ്ത് ഉണ്ടാക്കാനാവുക. ശേഷം ചിത്രം ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാം.
ഈ സൈറ്റ് ഫ്രഞ്ചിലാണുള്ളത്. ക്രോമില്‍ ഓപ്പണാവുമ്പോള്‍ വരുന്ന ട്രാന്‍സ്ലേറ്റ് സംവിധാനം വഴി ഇംഗ്ലീഷില്‍ കാണാനാവും.
http://www.tatoupourtoi.com/

Comments

comments