ടാസ്‌ക് മാനേജര്‍ എങ്ങനെ ഉപയോഗിക്കാം


കംപ്യൂട്ടറില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍, പ്രൊസസ്, സര്‍വ്വീസസ് എന്നിവ മോണിട്ടര്‍ ചെയ്യാനാണ് ടാസ്‌ക് മാനേജര്‍ ഉപയോഗിക്കുന്നത്. കംപ്യൂട്ടറിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് മനസിലാക്കാനും ഇത് ഉപയോഗിക്കാം.
Ctrl+Shif+Esc അമര്‍ത്തി ടാസ്‌ക് മാനേജര്‍ ഓപ്പണ്‍ ചെയ്യാം
അല്ലെങ്കില്‍ ടാസ്‌ക് ബാറിലെ എംപ്റ്റി ഏരിയയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടാസ്‌ക്മാനേജര്‍ എടുക്കാം
കംപ്യൂട്ടറില്‍ നിലവില്‍ റണ്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ ഇവിടെ കാണാം. സിസ്റ്റം ട്രേയില്‍ മിനിമൈസ് ചെയ്ത ആന്റിവൈറസ് പോലുള്ള പ്രോഗ്രാമുകള്‍ ഇതില്‍ കാണില്ല.
നിങ്ങള്‍ക്ക് ഒറു പ്രോഗ്രാമില്‍ നിന്ന് എക്‌സിറ്റ് ചെയ്യാന്‍ പ്രോഗ്രാം ക്ലിക്ക് ചെയ്ത് End task ല്‍ ക്ലിക്ക് ചെയ്യുക.
റെസ്‌പോണ്ട് ചെയ്യാത്ത പ്രോഗ്രാമുകള്‍ ഇങ്ങനെ എക്‌സിറ്റ് ചെയ്യാം.
പുതിയൊരു പ്രോഗ്രാം ലോഞ്ച് ചെയ്യാന്‍ new task ല്‍ ക്ലിക്ക് ചെയ്യുക. ബ്രൗസ് ചെയ്ത് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുക.
പ്രൊസസ്
ഇതില്‍ റണ്ണിംഗ് പ്രൊസസുകള്‍ കാണാം. ഇവ എന്‍്ഡ് ചെയ്താല്‍ സേവ് ചെയ്യാത്ത വിവരങ്ങള്‍ നഷ്ടപ്പെടും.
സര്‍വ്വീസസ്
ബാക്ക് ഗ്രൗണ്ടില്‍ റണ്‍ചെയ്യുന്ന സപ്പോര്‍ട്ടിംഗ് പ്രോഗ്രാമുകള്‍ ഇതില്‍ കാണാം. ഇവയില്‍ ക്ലിക്ക് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്യാനും സ്‌റ്റോപ്പ് ചെയ്യാനും സാധിക്കും
പെര്‍ഫോമന്‍സ്
സിസ്‌ററത്തിലെ വിവിധ വിഭാഗങ്ങളിലെ പെര്‍ഫോമന്‍സ് ഇതില്‍ ഡിസ്‌പ്ലേ ചെയ്യും. സി.പിയു യൂസേജ് മീറ്റര്‍, ഫിസിക്കല്‍ മെമ്മറി, തുടങ്ങിയവ ഇതില്‍ കാണാം.
നെറ്റ് വര്‍ക്കിങ്ങ്
നെറ്റ് വര്‍ക്ക് ഉപയോഗം ഗ്രാഫിലൂടെ ഇതില്‍ കാണാനാവും

യൂസേഴ്‌സ്
നിലവില്‍ സിസ്റ്റം ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഇതില്‍ കാണാം
ഈ വിവരങ്ങള്‍ ഉപയോഗിച്ച് റെസ്‌പോണ്ട് ചെയ്യാത്ത പ്രോഗ്രാമുകള്‍ കണ്ടെത്താം. നിങ്ങളുടെ കംപ്യൂട്ടറിന്റെ റിസോഴ്‌സുകള്‍ ഉപയോഗിക്കുന്ന പ്രോഗ്രാം വിവരങ്ങള്‍ മനസിലാക്കാം.

Comments

comments