ടോക്കിങ്ങ് ഫോട്ടോ


talking photo - Compuhow.com
പലതരം ഇമേജ് എഡിറ്ററുകളെ ഓരോ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താറുണ്ട്. വളരെ എളുപ്പത്തില്‍ ഇഫക്ടുകള്‍ ആഡ് ചെയ്യാന്‍ സാധിക്കുന്ന നിരവധി എഡിറ്റിംഗ് പ്രോഗ്രാമുകള്‍ ഓണ്‍ലൈനായും അല്ലാതെയും ഇന്ന് ലഭിക്കും. അത്തരത്തില്‍ രസകരമായ ഒന്നാണ് Fotobabble.
ഈ സര്‍വ്വീസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ചിത്രം സെലക്ട് ചെയ്ത് അതിന് ഒരു ഓഡിയോ ക്ലിപ്പ് ചേര്‍ക്കാം. ഫേസ്ബുക്ക് ടൈംലൈനിലോ, വെബ്സൈറ്റുകളിലോ ഇങ്ങനെ നിര്‍മ്മിക്കുന്ന ഇമേജുകള്‍ ആഡ് ചെയ്യാം. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍ ചേര്‍ത്തിരിക്കുന്ന ശബ്ധം കാണുന്നയാള്‍ക്ക് കേള്‍ക്കാനാവും. ഒന്നിലേറെ ഇമേജുകള്‍ ചേര്‍ത്ത് ഒരു സ്ലൈഡ് ഷോ ആയും ഇതില്‍ നിര്‍മ്മിക്കാനാവും. ചെറിയ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കാനും ഇത് ഉപയോഗിക്കാം. നിങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനില്‍‌ ഇത്തരത്തില്‍ ഒറു ഇമേജ് നിര്‍മ്മിച്ച് ചേര്‍ത്ത് പുതുമ വരുത്താന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും.

http://www.fotobabble.com

Comments

comments