ക്രോമില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ചില വഴികള്‍


സ്ക്രീന്‍ ഷോട്ട് എടുക്കാനുള്ള ഏറ്റവും എളുപ്പവഴി പ്രിന്‍റ് സ്ക്രീന്‍ അമര്‍ത്തി ഏതെങ്കിലും ഇമേജ് എഡിറ്ററില്‍ പേസ്റ്റ് ചെയ്യുകയാണ്. എന്നാല്‍ കൂടുതല്‍ മികച്ച രീതിയില്‍ സ്ക്രീന്‍ ഷോട്ടുകളെടുക്കാന്‍ ചില ടൂളുകള്‍ ഉപയോഗിക്കണം. ക്രോമില്‍ അതിന് സഹായിക്കുന്ന ചില ടൂളുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Pixlr - Compuhow.com
1. Pixlr
ബ്രൗസറില്‍ തന്നെ ഇമേജ് എഡിറ്റിങ്ങ് സാധ്യമാക്കുന്ന എക്സ്റ്റന്‍ഷനാണ് Pixlr. ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്തിരിക്കുന്ന ഇമേജുകളും ഇത് ഉപയോഗിച്ച് നേരിട്ട് എഡിറ്റ് ചെയ്യാം. ഡ്രൈവ് പല കംപ്യൂട്ടറുകളിലായി സിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരേ സമയം എഡിറ്റ് ചെയ്ത ചിത്രം അവയിലെല്ലാം ലഭ്യമാകും.

2. Awesome Screenshot
വെബ്പേജ് ഷോട്ടുകളെടുക്കാന്‍ സഹായിക്കുന്ന മികച്ച ഒരു എക്സ്റ്റന്‍ഷനാണ് Awesome Screenshot. പേജ് മുഴുവനായോ, ഭാഗികമായോ ഇതുപയോഗിച്ച് സ്ക്രീന്‍ ഷോട്ട് എടുക്കാം. ബ്രൗസര്‍ റീസൈസ് ചെയ്ത് സ്ക്രീന്‍ ഷോട്ട് എടുത്താല്‍ അവയെ ഡൈനാമികായി ക്രോപ് ചെയ്ത് ഷോട്ട് എടുക്കാനാവും.
ഇമേജുകളില്‍ അനോട്ടേഷനുകള്‍ ചേര്‍ക്കാനും ഇതില്‍ സംവിധാനമുണ്ട്.

3. LightShot
അല്പം സൈസ് കൂടുതലുള്ള ഒരു ആപ്ലിക്കേഷനാണിത്. ഇത് ആക്ടിവാക്കിയ ശേഷം സ്ക്രീനിലെ ഒരു ഭാഗം സെലക്ട് ചെയ്യാം. അതേ പോലെ പേജ് മുഴുവനായും ഷോട്ട് എടുക്കാം. ഇതില്‍ അനോട്ടേഷന്‍ ചെയ്യാനും, ഫില്‍റ്ററുകള്‍ ചേര്‍ക്കാനും സാധിക്കും. ക്രോമില്‍ ലഭ്യമായ ഏറ്റവും അഡ്വാന്‍സ്ഡ് ഫീച്ചറുകളുള്ള ഒരു എക്സ്റ്റന്‍ഷനാണ് ഇത്.

Comments

comments