ഫോട്ടോയെടുക്കാം …വിസിലടിച്ച്…


സെല്‍ഫികളെടുക്കുക എന്നത് പലരുടെയും ഇഷ്ടവിനോദമാണ്. ഭൂരിപക്ഷം സെല്‍ഫികളും കയ്യില്‍ തന്നെ ഫോണ്‍ പിടിച്ചാവും എടുക്കുക. ചിലപ്പോള്‍ ടൈമര്‍ സെറ്റ് ചെയ്തും എടുക്കും. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്ഥമായ ഒരു രീതിയാണ് വിസിലടിച്ച് ഫോട്ടോയെടുക്കുക എന്നത്. രസകരമായ ഈ പരിപാടിക്ക് വേണ്ടത് നിങ്ങളുടെ ഫോണില്‍ Whistle Camera എന്ന ആപ്ലിക്കേഷനാണ്.
Whistle camera - Compuhow.com
ഏത് തരം ചിത്രങ്ങളും ഈ ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോഗിച്ച് എടുക്കാം. എന്നാല്‍ ഇതല്ലാതെ വോള്യ ബട്ടണ്‍ ഉപയോഗിച്ചും, ആപ്പിലെ ടൈമര്‍ ഉപയോഗിച്ചും ഫോട്ടോയെടുക്കാനുമാകും.റിയര്‍, ഫ്രണ്ട് ക്യാമറകള്‍ ചിത്രമെടുക്കാന്‍ ഉപയോഗിക്കാം.

രസകരമായ ഒരു ആപ്ലിക്കേഷന്‍ എന്നതിനൊപ്പം ലളിതവുമാണ് ഇത്. ഇതിന്‍റെ ഒരു രസകരമായ വശമെന്നത് യാത്രയിലും മറ്റും ചിത്രങ്ങളെടുക്കാന്‍ ഫോണ്‍ തിരിച്ച് പിടിച്ച് വിസിലടിച്ചാല്‍ മതിയെന്നതാണ്. വലിയ ഫോക്കസിങ്ങൊന്നുമില്ലാതെ തന്നെ ഇത്തരത്തില്‍ ചിത്രമെടുക്കാം.
വിസിലടിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാനുവലായി തന്നെ ചിത്രങ്ങളെടുക്കാനും ഇതില്‍ സാധിക്കും.

DOWNLOAD

Comments

comments