Tag Archives: breaking

ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍ ഓഫ്‍ലൈനായി എഡിറ്റ് ചെയ്യാം


Google Drive - Compuhow.com
ഫയലുകള്‍ ക്ലൗഡ് സ്റ്റോറേജുകളില്‍ സേവ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അതിന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു സര്‍വ്വീസാണ് ഗൂഗിള്‍ ഡ്രൈവ്. ക്ലൗഡാണെങ്കിലും ഓഫ്‍ലൈനായും ഗുഗിള്‍ ഡ്രൈവില്‍ സേവ് ചെയ്ത ഫയലുകള്‍ എഡിറ്റ് ചെയ്യാനാവും.

അത് എങ്ങനെയെന്ന് നോക്കാം.
ആദ്യം ഡ്രൈവില്‍ സൈന്‍ ഇന്‍ ചെയ്യുക.
ഇടത് വശത്തെ മെനുവില്‍ താഴെ More ക്ലിക്ക് ചെയ്യുക. Offline ക്ലിക്ക് ചെയ്യുക.

ബ്രൗസറിലേക്ക് ഡ്രൈവ് വെബ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിന് Get the app ക്ലിക്ക് ചെയ്യുക.
കണ്‍ഫര്‍മേഷന്‍ വന്നാല്‍ Add ക്ലിക്ക് ചെയ്യുക.

ഇത് പൂര്‍ത്തിയായാല്‍ ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യാന്‍ ബുക്ക്മാര്‍ക്ക് ബാറിലെ Apps ല്‍ ക്ലിക്ക് ചെയ്യുക.
ഇനി ഗൂഗിള്‍ ഡ്രൈവ് തുറന്ന് Enable Offline ക്ലിക്ക് ചെയ്യുക. ഇത് ചെയ്താല്‍ നിങ്ങളുടെ ഫയല്‍ ഓഫ് ലൈന്‍ എഡിറ്റിംഗിനായി സിങ്ക് ചെയ്യപ്പെടും.

എഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍ Apps -> Google Drive എടുക്കുക. എഡിറ്റ് ചെയ്ത് കഴിഞ്ഞ് നോക്കുമ്പോള്‍ ഒരു സ്പാര്‍ക്ക് ചിഹ്നം മുകളില്‍ കാണാനാവും. ഇത് ഓഫ്‍ലൈന്‍ മോഡിലാണ് എന്ന് മനസിലാക്കുന്നതിനായാണ്. നിങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുമ്പോള്‍ ഫയലില്‍ സിങ്ക് ചെയ്യപ്പെടും.

Comments

comments

ഡെസ്ക്ടോപ്പില്‍ വിന്‍ഡോസ് ലൈബ്രറി ഫോള്‍ഡറുകള്‍ നിര്‍മ്മിക്കാം


Folders - Compuhow.com
സ്പെസിഫിക് ടൈപ്പിലുള്ള മള്‍ട്ടിമീഡിയ ഫോള്‍ഡറുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനം വിന്‍ഡോസ് 7 ലും 8 ലുമുണ്ട്. എന്നാല്‍ ഇവ നിര്‍മ്മിച്ചാല്‍ ആക്സസ് ചെയ്യാന്‍ വിന്‍ഡോസ് എക്സ്പ്ലോറര്‍ മെനു തുറന്നേ എടുക്കാനാവൂ. എന്നാല്‍ ഇതൊഴിവാക്കി ഡെസ്ക്ടോപ്പില്‍ തന്നെ ലൈബ്രറി ഫോള്‍ഡറുകള്‍ നിര്‍മ്മിക്കാനാവും.

അതിന് ആദ്യം ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New > Text Document എടുക്കുക.
അവിടെ എന്ന് നല്കുക.

തുടര്‍ന്ന് ഇത് സേവ് ചെയ്യുക. ഇതിന്‍റെ എക്സ്റ്റന്‍ഷന്‍ .library-ms എന്നാക്കി മാറ്റുകയാണ് ഇനി ചെയ്യേണ്ടത്.
ഇപ്പോള്‍ ഐക്കണിലും മാറ്റം വരും.
ഇതിലേക്ക് ഫോള്‍ഡറുകള്‍ ഉള്‍പ്പെടുത്താന്‍ ഐക്കണില്‍ ഡബീള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്ത് Include a folder ക്ലിക്ക് ചെയ്യുക.

വളരെ എളുപ്പത്തില്‍ ലൈബ്രറി ഫോള്‍ഡ‍റുകള്‍ നിര്‍മ്മിക്കാനുള്ള ഒരു മാര്‍ഗ്ഗമാണിത്.

Comments

comments

അനധികൃത ലോഗിന്‍ ശ്രമമുണ്ടായാല്‍ സിസ്റ്റം ലോക്ക് ചെയ്യാം


Windows login - Compuhow.com
വിന്‍‌ഡോസ് പാസ് വേഡ് നല്കി സംരക്ഷിക്കുന്നുണ്ടെങ്കിലും പലരും ഇത് മറികടന്ന് ലോഗിന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കാം. പാസ്വേഡുകള്‍ ഊഹിച്ച് പല തവണ ശ്രമം നടത്തുമ്പോള്‍ ചിലപ്പോള്‍ വിജയിക്കുകയും ചെയ്തേക്കാം.ഇത്തരം ശ്രമങ്ങള്‍ നിശ്ചിത പരിധി കടന്നാല്‍ സിസ്റ്റത്തെ ഓട്ടോ ലോക്ക് ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ആദ്യം Win + X അടിച്ച് Command Prompt സെലക്ട് ചെയ്യുക.
ഇവിടെ നിലവിലുള്ള സെക്യൂരിറ്റി പോളിസി കാണിക്കും. പ്രീവിയസ് ത്രെഷ്ഹോള്‍ഡ് ഇല്ലെങ്കില്‍ Lockout threshold” എന്നത് Never എന്നാക്കുക.

വീണ്ടും Win + X അടിച്ച് Control Panel ക്ലിക്ക് ചെയ്യുക.
Administrative Tools ല്‍ view by എന്നത് small icons ആക്കുക.

Local Security Policy ക്ലിക്ക് ചെയ്ത് Account Policiesയും തുടര്‍ന്ന് Account Lockout Policyയും എടുക്കുക.
വലത് പാനലിലെ Account lockout threshold ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ എത്ര തവണ ലോഗിന്‍ ശ്രമങ്ങള്‍ നടത്തിയാല്‍ സിസ്റ്റം ലോക്ക് ചെയ്യണമെന്ന് നല്കുക.
OK അടിക്കുക.

പുതിയ വിന്‍ഡോയില്‍ Account lockout duration എന്നതിന് നേരെ 30 മിനുട്ട് എന്ന് കാണാം.
ഇത് മാറ്റാന്‍ Local security policy റീസെറ്റ് ചെയ്താല്‍ മതി.
ഇത് ചെയ്തുകഴിഞ്ഞാല്‍ Lockout threshold ല്‍ ക്രമീകരണം കാണാനാവും.

Comments

comments

വിന്‍ഡോസിലെ മെനു ട്രാന്‍സ്പെരന്‍റാക്കാം


വിന്‍ഡോസിലെ മെനുവിന്‍റെ നിറമോ ട്രാന്‍സ്പെരന്‍സിയോ മാറ്റാനുള്ള സംവിധാനം വിന്‍ഡോസിലില്ല. സിസ്റ്റത്തിന് പുതിയ ലുക്ക് കിട്ടാന്‍ ഇത്തരത്തില്‍ ട്രാന്‍സ്പെരന്‍സി നല്കണമെന്നുണ്ടെങ്കില്‍ പ്രയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Moo0 Transparent Menu.

transparent-menu - Compuhow.com
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ സിസ്റ്റം ട്രേയില്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതിന് മേലെ റൈറ്റ് ക്ലിക്ക് ചെയ്താല്‍ വരുന്ന മെനുവില്‍ Menu Transparency സെലക്ട് ചെയ്യുക. അവിടെ ട്രാന്‍സ്പെരന്‍സിയുടെ ശതമാനത്തില്‍ ക്ലിക്ക് ചെയ്ത് മാറ്റം വരുത്താം.

അതേ പോലെ മെനുവിന്‍റെ നിറവും ഇത്തരത്തില്‍ സെലക്ട് ചെയ്യാനാവും. അതിന് റൈറ്റ് ക്ലിക്ക് ചെയ്ത് Menu Skin ക്ലിക്ക് ചെയ്യുക. ഇവിടെ വിവിധ കളര്‍സ്കീമുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാനാവും.

DOWNLOAD

Comments

comments

മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ഫ്രീയായി ഫോണ്‍ വിളിക്കാം


Nanu - Compuhow.com
ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഫോണ്‍കോള്‍ ചെയ്യുന്നത് സാധാരണമാണ്. ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത് സ്കൈപ് തന്നെയാണ്. എന്നാല്‍ ഫോണ്‍ കോളുകള്‍ക്ക് പ്രത്യേക ഫീസ് നല്കേണ്ടതുണ്ട്. എന്നാല്‍ ഒട്ടും പണം മുടക്കാതെ ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഫോണ്‍ വിളിക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

Nanu എന്ന ആപ്ലിക്കേഷനാണ് ഈ ഫ്രീ ഫോണ്‍ വിളിക്ക് സഹായിക്കുന്നത്. വേഗത കുറഞ്ഞ ടുജി നെറ്റ് വര്‍ക്കുകളിലും ഇത് ഉപയോഗിക്കാനാവും.
കോള്‍ ചെയ്യുന്ന അവസരത്തില്‍ കോളെടുക്കാന്‍ കാത്തിരിക്കുന്ന സമയത്ത് പരസ്യം കേള്‍പ്പിച്ചാണ് Nanu പണം കണ്ടെത്തുന്നത്. അതിനാല്‍ തന്നെ തികച്ചും സൗജന്യമായി ഇത് ഉപയോഗിക്കാം.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് രാജ്യം, ഫോണ്‍ നമ്പര്‍, പാസ്വേഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം. കോള്‍ ചെയ്യുന്ന സമയത്ത് കണ്‍ട്രി കോഡ് നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. ഇതില്‍ തന്നെ ഒരു ഡയലറുമുണ്ട്.
41 രാജ്യങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ ചെയ്യാനാവും.

http://www.hellonanu.com/

Comments

comments

ഫോണ്‍ കണ്ടെത്താന്‍ IMEI നമ്പര്‍ !


Mobile tracking - Compuhow.com
ഫോണ്‍ മോഷണവും, അത് ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള വഴികളും സംബന്ധിച്ച് പല പോസ്റ്റുകള്‍ ഇവിടെ വന്നിട്ടുള്ളതാണ്. പക്ഷേ അവയൊക്കെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഏത് ഫോണിനെയും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഐഎംഇഐ നമ്പര്‍ എന്നത്.

VSNL.NET എന്ന സര്‍വ്വീസ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അത് എങ്ങനെയാണെന്ന് നോക്കാം.
ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ അറിയാന്‍ സാധാരണ ഫോണുകളില്‍ *#06# അടിച്ചാല്‍ മതി. അതല്ലെങ്കില്‍ ഫോണ്‍ പായ്ക്കിങ്ങിന് മേലെ ഇത് രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഇനി ഒരു മെയില്‍ കംപോസ് ചെയ്യുക,.. ഇത്രയും വിവരങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

Name:
Address:
Email:
Last used no:
Phone model:
Make:
Missing Date:
IMEI No:

ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മെയില്‍ cop@vsnl.net എന്ന അഡ്രസില്‍ അയക്കുക. വൈകാതെ നിങ്ങളുടെ ഫോണ്‍ എവിടെ ഉപയോഗിക്കപ്പെടുന്നു എന്നത് സംബന്ധിച്ച മെയില്‍ നിങ്ങള്‍ക്ക് മറുപടിയായി ലഭിക്കും.

Comments

comments

മുഖം മൂടികള്‍ വേണോ…ചില സൈറ്റുകള്‍


Masks - Compuhow.com
കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് മുഖം മൂടികള്‍. ബാലരമയിലെ മായാവിയുടെയും മറ്റും മുഖം മൂടി വച്ച് കളിച്ച് നടന്ന കാലം ഇപ്പോഴത്തെ യുവാക്കള്‍ മറന്ന് കാണില്ല. പലപ്പോഴും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നതായി കാണുന്ന ചിലവ് തീരെയില്ലാത്ത ഒരു കളിപ്പാട്ടമായി മുഖം മൂടിയെ വിശേഷിപ്പിക്കാം.
കുട്ടികളുടെ മാഗസിനുകള്‍ വഴിയാണ് പ്രധാനമായും മുഖം മൂടികള്‍ പണ്ട് ലഭിച്ചിരുന്നത്. എന്നാലിന്ന് ഓണ്‍ലൈന്‍ യുഗത്തില്‍ അതിന് വേണ്ടി അധികമൊന്നും ബുദ്ധിമുട്ടേണ്ടതില്ല. കുട്ടികള്‍ക്ക് ആകര്‍ഷകമായ മുഖം മൂടികള്‍ നല്‍കണമെന്ന് തോന്നുന്നുവെങ്കില്‍ അവയുണ്ടാക്കി നല്കാന്‍ സഹായക്കുന്ന ചില വെബ്സൈറ്റുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

StarWars.com
സയന്‍സ് ഫിക്ഷന്‍ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് താലപര്യമുള്ളതായിരിക്കും സ്റ്റാര്‍ വാര്‍സിലെ കഥാപാത്രങ്ങള്‍. സ്റ്റാര്‍ വാര്‍സ് സിനിമയിലെ കഥാപാത്രങ്ങളുടെ മുഖം മൂടി വേണമെങ്കില്‍ ഈ സൈറ്റില്‍ പോവാം.

Mr. Printables
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രിന്‍റ് ചെയ്ത് എടുക്കാവുന്ന മാസ്കുകളുടെ ശേഖരമാണിത്. റോബോട്ടോ, മൃഗങ്ങളോ, ഡ്രാഗണോ അങ്ങനെ നിരവധി തരം മാസ്കുകള്‍ ഇവിടെ നിന്ന് പ്രിന്‍റെടുക്കാം.
http://www.mrprintables.com/printable-masks.html
spoonful
ഡിസ്നി കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുഖം മൂടികള്‍ ലഭിക്കുന്നയിടമാണ് Disney Family. തോര്‍, അയണ്‍മാന്‍, ഹള്‍ക്ക് തുടങ്ങി കുട്ടികള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ മുഖങ്ങള്‍ ഇവിടെ ലഭിക്കും.
http://spoonful.com/

Pinterest
ചിത്രങ്ങള്‍ സംബന്ധിച്ചുള്ള സെര്‍ച്ചുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണല്ലോ പിന്‍ററസ്റ്റ്. free printable masks എന്ന് സെര്‍ച്ച് ചെയ്താല്‍ യോജിച്ച അനേകം മാസ്ക് ഇമേജുകള്‍ പിന്ററസ്റ്റില്‍ കണ്ടെത്താനാവും.
http://www.pinterest.com/search/pins/?q=free%20printable%20masks

Squidoo Lens
സ്പൈഡര്‍മാന്‍റെയും, ബാറ്റ്മാന്‍റെയുമൊക്കെ മാസ്കാണോ നിങ്ങളുടെ കുട്ടിക്ക് വേണ്ടത്. എങ്കില്‍ ഈ സൈറ്റില്‍ പോയി പ്രിന്‍റെടുത്ത് തയ്യാറാക്കാം ഒരു അടിപൊളി മാസ്ക്.

http://www.squidoo.com/printable-face-masks

Comments

comments

ഫേസ്ബുക്ക് ബ്രൗസിങ്ങ് ഡാറ്റ ഉപയോഗിക്കുന്നത് തടയാം


Facebook Privacy - Compuhow.com
പ്രൈവസിക്ക് വലിയ പരിഗണനയുള്ള ഇടമല്ല ഫേസ്ബുക്ക്. ഈ വര്‍ഷം ജൂണ്‍ മുതല് ഉപയോക്താക്കളുടെ ആപ്ലിക്കേഷന്‍ ഉപയോഗം, ബ്രൗസിങ്ങ് വിവരങ്ങള്‍ എന്നിവ തേര്‍ഡ് പാര്‍ട്ടികള്‍ക്കും, പരസ്യദാതാക്കള്‍ക്കും കൈമാറുന്നത് ആരംഭിച്ചിരുന്നു. വ്യക്തിപരമായ വിവരങ്ങള്‍ കൈമാറില്ല എന്ന് പറയുമ്പോഴും ട്രാന്‍സ്ഫര് ചെയ്യുന്ന ഡാറ്റയുടെ കാര്യത്തില്‍ വലിയ നിയന്ത്രണങ്ങളൊന്നും ഉപഭോക്താവിനില്ല.

ഇപ്പോള്‍ ഗൂഗിളിലേതിന് സമാനമായി പരസ്യങ്ങളുടെ വലത് ഭാഗത്ത് ക്ലിക്ക് ചെയ്ത് ആഡുകള്‍ നിങ്ങള്‍ക്കനുയോജ്യമാണോ എന്ന് രേഖപ്പെടുത്താനാവും. ഏത് തരം ആഡുകളാണ് താല്പര്യം എന്നും ഇത്തരത്തില്‍ നല്കാം.
നിങ്ങളുടെ ആപ്പ് വിവരങ്ങള്‍, ബ്രൗസിങ്ങ് ഡാറ്റ എന്നിവ ഷെയര്‍ ചെയ്യാതിരിക്കാനുള്ള മാര്‍ഗ്ഗം എന്നത് Digital Advertising Alliance പോയി ക്രമീകരണം വരുത്തുകയാണ്.

Companies Customizing Ads For Your Browser എന്ന ടാബില്‍ Facebook Inc സെലക്ട് ചെയ്ത് submit your choices ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

വേണമെങ്കില്‍ മറ്റ് സൈറ്റുകളും ഇവിടെ നിന്ന് തെരഞ്ഞെടുക്കാം.
ഇത്തരത്തില്‍ ചെയ്യുന്നത് വഴി ഡാറ്റ ശേഖരിക്കപ്പെടുന്നത് തടയപ്പെടില്ലെങ്കിലും വിപണനം ചെയ്യുന്നത് തടയാം.

Comments

comments

ആന്‍ഡ്രോയ്ഡില്‍ മൊബൈല്‍ ഡാറ്റ യൂസേജ് കുറയ്ക്കാം


Andoid data - Compuhow.com
നിലവിലുള്ള സാഹചര്യത്തില്‍ മൊബൈല്‍ കമ്പനികളുടെ ഡാറ്റ പ്ലാനുകള്‍ കീശ ചോര്‍ത്തുന്നവയാണ്. വൈഫി ഇല്ലാതെ നെറ്റ് ഉപയോഗിക്കുന്നവര്‍ ഉപയോഗ പരിധിയെപ്പറ്റി ആശങ്കപ്പെടാറുണ്ടാവും. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡാറ്റ ഉപയോഗത്തിന്‍റെ അളവ് കുറയ്ക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

1. വെബ്പേജ് കംപ്രസിങ്ങ് – ആനേകം ബ്രൗസറുകള്‍ ആന്‍ഡ്രോയ്ഡിനായി ലഭ്യമാണ്. എന്നാല്‍ വെബ്പേജുകള്‍ കംപ്രസ് ചെയ്യുന്ന കാര്യത്തില്‍ ഇവയില്‍ മിക്കതും ശ്രദ്ധിക്കുന്നില്ല. ഇത് കാര്യക്ഷമമായി ചെയ്യുന്ന ഒരു ബ്രൗസര്‍ ഓപെറയാണ്. എന്നാല്‍ ഇത് ചെയ്യുക വഴി ഇമേജുകളുടെ ക്വാളിറ്റിയില്‍ അല്പം കുറവുണ്ടാകും.
ക്രോമില്‍ ഈ സംവിധാനമുണ്ടെങ്കിലും ഡിഫോള്‍ട്ടായി ഇത് ഡിസേബിള്‍ ചെയ്തിരിക്കും.

2. ഫോണിലേക്കയക്കുന്ന ഡാറ്റകള്‍ കംപ്രസ് ചെയ്യുക – ബ്രൗസറുകള്‍ മാത്രമല്ല ആപ്ലിക്കേഷനുകളും ഡാറ്റകള്‍ ഉയര്‍ന്ന അളവില്‍ സ്വീകരിക്കുന്നുണ്ടാവും. ഇവയും കംപ്രസ് ചെയ്യാനായാല്‍ ഡാറ്റ ഉപയോഗം കുറയ്ക്കാം. അതിന് ഡാറ്റകള്‍ ആദ്യം സെര്‍വ്വറില്‍ കംപ്രസ് ചെയ്യണം. Onavo Extend ഇത്തരത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ്. Opera Max സമാനമായ ഒന്നാണ്.

3. ഉപയോഗം നിരീക്ഷിക്കല്‍ – മൊബൈലുകളില്‍ എത്രത്തോളം ഡാറ്റ ഉപയോഗിക്കപ്പെടുന്നു എന്ന് മാനുവലായി നിരീക്ഷിക്കാം. പുതിയ വേര്‍ഷനുകളില്‍ ഇതിന് സംവിധാനമുണ്ട്. അല്ലെങ്കില്‍ Onavo Count,Data manager തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

Comments

comments

യുട്യൂബ് നേരംപോക്കുകള്‍


YouTube tricks - Compuhow.com
ഗൂഗിളില്‍ മറച്ച് വെച്ചിരിക്കുന്ന രസകരമായ ചില കാര്യങ്ങളുണ്ട്. അതേ പോലെ തന്നെ യുട്യൂബിലും ഇത്തരത്തില്‍ ചില ട്രിക്കുകളുണ്ട്. അത്തരം ചിലത് ഇവിടെ പരിചയപ്പെടാം.

1. ടേപ് മോഡ് ബട്ടണ്‍ – യുട്യൂബില്‍ സാധാരണ കാണുന്നതിനപ്പുറം ചില ബട്ടണുകളുണ്ട്. ഇത് കാണാന്‍ ഒരു വീഡിയോ തുറന്ന് യു.ആര്‍.എലില്‍ അവസാനമായി &vhs=1&nohtml5=1. എന്ന് ചേര്‍ത്ത് എന്ററടിക്കുക. വീഡിയോ ടേപ് മോഡിലേക്ക് യുട്യൂബ് മാറും.

2. WADSWORTH’S CONSTANT
യുട്യൂബ് വീഡിയോയിലെ 30 ശതമാനം സ്കിപ്പ് ചെയ്യുന്ന ട്രിക്കാണിത്. ഇത് കാണാന്‍ വീഡിയോ തുറന്ന് അഡ്രസ് ബാറില്‍ യു.ആര്‍.എലിന്‍റെ അവസാനമായി &wadsworth=1 എന്ന് ചേര്‍ക്കുക.

3. Beam me up, Scotty
യുട്യൂബ് സെര്‍ച്ച് ബോക്സില്‍ Beam me up, Scotty എന്ന്
ടൈപ്പ് ചെയ്താല്‍ സ്റ്റാര്‍‌ ട്രെക് ഇഫക്ട് പേജില്‍ കാണാനാവും.

4. യുട്യൂബ് സെര്‍ച്ച് ബോക്സില്‍ USE THE FORCE, LUKE എന്ന് ടൈപ്പ് ചെയ്യുക.

5. POW BUTTON – വീഡിയോ തുറന്ന് യു.ആര്‍.എലിന്‍റെ അവസാനം &pow=1&nohtml5=1 എന്ന് ടൈപ്പ് ചെയ്യുക. എന്‍ററടിച്ചാല്‍ ഒരു pow ബട്ടണ്‍ ടൂള്‍ബാറില്‍ പ്രത്യക്ഷപ്പെടും.

Comments

comments