Tag Archives: breaking

യു.ആര്‍.എലുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാം


ഔദ്യോഗികമോ അല്ലാത്ത ആവശ്യങ്ങള്‍ക്കോ ആയി പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടി വരുമ്പോള്‍ എല്ലാവരും പ്രധാനമായും ആശ്രയിക്കുക ഇന്‍റര്‍നെറ്റിനെ തന്നെയാണ്. വിപുലമായ ശേഖരങ്ങളില്‍ നിന്ന് ആവശ്യമായതിലുമധികം വിവരങ്ങള്‍ നിങ്ങള്‍ക്ക് നേടാനാകും.

എന്നാല്‍ ആദ്യം ചെയ്യുക വിഷയം തെരഞ്ഞെ് അനുയോജ്യമായ ആര്‍ട്ടിക്കുളുകള്‍ കണ്ടെത്തുക എന്നതാവും. ചിതറിക്കിടക്കുന്ന ഈ വിവരങ്ങളെ സമാഹരിക്കല്‍ നല്ല അധ്വാനമുള്ള കാര്യമാണ്. ഈ ആവശ്യത്തിലേക്കായി അനേകം ലിങ്കുകള്‍ നിങ്ങള്‍ക്ക് സേവ് ചെയ്യേണ്ടി വരും. ഇവ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Citable.
Google drive - Compuhow.com
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ ടൂള്‍ബാറില് ഒരു ക്വട്ടേഷന്‍ മാര്‍ക്ക് പ്രത്യക്ഷപ്പെടും. ഇതിന്‍റെ പ്രത്യേകത എന്നത് നിങ്ങള്‌ ലിങ്കുകള്‍ സേവ് ചെയ്യുന്നത് ഗൂഗിള്‍ ഡ്രൈവിലെ സ്പ്രെഡ് ഷീറ്റിലേക്കായിരിക്കും എന്നതാണ്. അതിനാല്‍ തന്നെ ആദ്യം ചെയ്യുമ്പോള്‍ ഡ്രൈവ് കോണ്‍ഫിഗര്‍ ചെയ്യേണ്ടതുണ്ട്.
ഇതിന് ശേഷം ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ വെബ്പേജിന്‍റെ പേര് കാണിക്കും. ഇത് save ബട്ടമില്‍ ക്ലിക്ക് ചെയ്ത് ഡ്രൈവിലേക്ക് സൂക്ഷിക്കാം.

ഗൂഗിള്‍ ഡ്രൈവില്‍ Citable എന്ന പേജിലാവും ഇത് സേവാവുക. title, URL, date, author, summary and tag എന്നിവ ഓട്ടോമാറ്റിക്കായി വിവിധ കോളങ്ങളിലായി ഉള്‍പ്പെടുത്തപ്പെടും.
ഇങ്ങനെ ഓരോ വെബ്പേജും സേവ് ചെയ്യാം. കീബോര്‍ഡ് ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് സേവ് ചെയ്യല്‍ എളുപ്പമാക്കണമെങ്കില്‍ Options ല്‍ പോയി സെറ്റിങ്ങ്സ് മാറ്റിയാല്‍ മതി.

DOWNLOAD

Comments

comments

വിന്‍ഡോസില്‍ രണ്ട് മോണിട്ടറുകള്‍


Dualmonitors - Compuhow.com
വിന്‍ഡോസില്‍ രണ്ട് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത് പലയിടങ്ങളിലും കാണാറുണ്ടാവും. വീഡിയോ എഡിറ്റിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ രണ്ട് മോണിട്ടറുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. ലാപ്ടോപ്പുകളില്‍ പൊതുവെ ഇത്തരത്തില്‍ അഡീഷണല്‍ മോണിട്ടര്‍ വെയ്ക്കുന്നത് എളുപ്പമാണ്.

Control Panel -> Hardware and Sound -> What the Power Buttons Do എടുക്കുക.
ഇവിടെ “When I close the lid” എന്നതില്‍ Do Nothing എടുക്കുക.

രണ്ട് മോണിട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ പല ചിത്രങ്ങള്‍ വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യുന്നതിന് പകരം പനോരാമിക് വാള്‍പേപ്പറുകള്‍ ഉപയോഗിക്കാം. ഇതിന് പ്രത്യേക പ്രോഗ്രാമുകളുടെ ആവശ്യമില്ല. ഇത്തരത്തില്‍ സെറ്റ് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Personalize ക്ലിക്ക് ചെയ്യുക.

Wallpapers ടാബില്‍ നിന്ന് പനോരാമിക് വാള്‍പേപ്പര്‍ തെരഞ്ഞെടുക്കുക. മുകളിലായി Picture position എന്ന ഒപ്ഷന്‍ കാണാം. ഇവിടെ നിന്ന് Span സെലക്ട് ചെയ്താല്‍ വാള്‍പേപ്പര്‍ സ്ട്രെച്ച് ചെയ്ത് കാണാനാവും.

Comments

comments

വാട്ട്സ് ആപ്പ് പി.സിയില്‍ – 1


WhatsApp on Pc - Compuhow.com
വാട്ട്സ് ആപ്പ് ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഇന്ന് വളരെ കുറവാണ്. എന്നാല്‍ പലരും ഇതെങ്ങനെ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ പറ്റും എന്ന് അന്വേഷിക്കുന്നവരാണ്. വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതിനായി പ്രയോഗിക്കാം. ആദ്യത്തെ വഴി ബ്ലു സ്റ്റാക്ക്സ് എമുലേറ്റര്‍ വഴി റണ്‍ ചെയ്യുകയാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ ചില വഴികളാണ് ഇവിടെ പറയുന്നത്.

വാട്ട്സ് ആപ്പിന്‍റെ അണ്‍ ഓഫീഷ്യലായ ക്ലയന്‍റ് പ്രോഗ്രാമാണ് വാസ്സാപ്പ്. ‍ഡെസ്ക്ടോപ്പുകളില്‍ വാട്ട്സ് ആപ്പ് റണ്‍ ചെയ്യാന്‍ ഇത് സഹായിക്കും.

ആദ്യം Wassapp ഡൗണ്‍ലോഡ് ചെയ്യുക
വളരെ ചെറിയ ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇത് റണ്‍ ചെയ്ത് കണ്‍ട്രി സെലക്ട് ചെയ്ത് ഫോണ്‍ നമ്പറും പാസ്വേഡും എന്റര്‍ ചെയ്യുക. ആന്‍ഡ്രോയ്ഡില്‍ ഫോണിന്റെ ഐഎംഇഐ നമ്പറായിരിക്കും പാസ് വേഡ്.

‘New WhatsApp’ ബട്ടണ്‍ സെലക്ട് ചെയ്ത് register ല്‍ ക്ലിക്ക് ചെയ്യുക.
ഇനി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. അത് കോള്‍ വഴിയോ, എസ്എംഎസ് വഴിയെ ചെയ്യാം.
ഈ കോഡ് നല്കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. അപ്പോള്‍ ഒരു കംപ്യൂട്ടര്‍ ജെനറേറ്റഡ് പാസ് വേഡ് നിങ്ങള്‍ക്ക് ലഭിക്കും. അത് തുടര്‍ന്ന് ഉപയോഗിക്കാം.

Comments

comments

ചില ക്രോം ടിപ്സുകള്‍


Chrome tricks - Compuhow.com
സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തുന്നത് തടയണോ? അതിനുള്ള മാര്‍ഗ്ഗമിതാ.
ആദ്യം ഡെവലപ്പര്‍ ടൂള്‍ തുറക്കുക. ഇതിന് F12 അല്ലെങ്കില്‍ Ctrl + Shift + I അടിക്കുക.
ഇടത് മൂലയിലെ ഡെവലപ്പര്‍‌ ടൂള്‍ ഏരിയയില്‍ നിന്ന് ഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ഇനി Emulation tab ടാബില്‍ ക്ലിക്ക് ചെയ്യുക.
ഇടത് വശത്ത് നിന്ന് സെന്‍സറുകള്‍ എടുത്ത്, Emulate geolocation ന് നേരെ ചെക്ക് ചെയ്യുക.
ലാറ്റിറ്റ്യൂഡ്, ലോംഗിറ്റ്യൂഡ് വാല്യു നല്കുക.

2. അഡ്രസ് ബാറില്‍ ടൈപ്പ്ചെയ്ത് തുടങ്ങുമ്പോള്‍ ആവശ്യമില്ലാത്തവ ഡിസ്പ്ലേ ചെയ്തേക്കാം. ഇവ ഒഴിവാക്കാന്‍ അവയില്‍ Shift + Delete അടിച്ചാല്‍ മതി.

3. മൊബൈല്‍ വേര്‍ഷനുകള്‍ കാണാം – ഇന്‍റര്‍നെറ്റ് സ്പീഡ് കുറവാണെങ്കില്‍ മൊബൈല്‍ വേര്‍ഷന്‍ ഉപയോഗിക്കാം.
ഇതിന് ആദ്യം ഡെവലപ്പര്‍ ടൂളുകള്‍ എടുക്കുക. F12 അല്ലെങ്കില്‍ Ctrl + Shift + I.
ഇടത് മൂലയിലെ ഡെവലപ്പര്‍‌ ടൂള്‍ ഏരിയയില്‍ നിന്ന് ഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
ഇനി Emulation tab ടാബില്‍ ക്ലിക്ക് ചെയ്യുക.
ഇടത് വശത്ത് ഡിവൈസ് സെലക്ട് ചെയ്യുക. തുടര്‍ന്ന് ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ഒരു മോഡല്‍ സെലക്ട് ചെയ്യുക.

Comments

comments

വിഎല്‍സിയെ വിന്‍ആംപ് പോലെയാക്കാം


Winamp - Compuhow.com
വിന്‍ആംപ് മീഡിയ പ്ലെയറിനെ പലരും മറന്നിട്ടുണ്ടാവില്ല. വിന്‍ഡോസ് 98 ന്‍റെ കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിരുന്ന മീഡിയ പ്ലെയറായിരുന്നു ഇത്. വിഎല്‍സി പ്ലെയര്‍ പോലുള്ള മികച്ച മീഡിയ പ്ലെയറുകള്‍ വന്നതോടെ വിന്‍ ആംപ് അപ്രധാനമായി മാറി. ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലുള്ള വിഎല്‍സിയെ പഴയ വിന്‍ആംപ് മോഡലാക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ഒരു സ്കിന്‍ ഉപയോഗിച്ച് ഇത്തരത്തില്‍ രൂപമാറ്റം വരുത്താനാവും. അതിന താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Rename സെലക്ട് ചെയ്യുക. ഇനി ഫയലിന്‍റെ പേരിന്റെ അവസാനഭാഗത്തെ zip എന്നത് മാറ്റി VLT എന്നാക്കുക.

ഇനി വിഎല്‍സി പ്ലെയര്‍ ഓപ്പണ്‍ ചെയ്ത് Ctrl + P അടിക്കുക. Choose ബട്ടണ്‍ ക്ലിക്ക് ചെയ്ത് സ്കിന്‍ സെലക്ട് ചെയ്യുക.
Save ല്‍ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങള്‍ വിഎല്‍സി പ്ലെയര്‍ ഓപ്പണ്‍ ചെയ്താല്‍‌ അത് പഴയ വിന്‍ആംപ് ലുക്കിലേക്ക് വന്നിരിക്കും.

DOWNLOAD

Comments

comments

യുട്യൂബ് – രസകരമായ ചില കാര്യങ്ങള്‍‌


Youtube facts - Compuhow.com
2005 ലാണ് യുട്യൂബ് ആരംഭിക്കുന്നത്. ഏറ്റവുമധികം ആളുകള്‍ കാണുന്ന വീഡിയോ ഷെയറിങ്ങ് സൈറ്റുമാണ് ഇത്. യുട്യൂബിനെ സംബന്ധിക്കുന്ന കൗതുകകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ഓരോ മാസവും 1 ബില്യണ്‍ പുതിയ സന്ദര്‍ശകര്‍ യുട്യൂബിലെത്തുന്നു.

2. ഓരോ മിനുറ്റിലും നൂറ് മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നു.

3. യുട്യൂബിന്‍റെ ട്രാഫിക്കില്‍ 70 ശതമാനത്തിന് മേലെയും യു.എസിന് പുറത്ത് നിന്നാണ്.

4. പേ പാലിലെ മുന്‍ ജീവനക്കാരായിരുന്നു യുട്യൂബ് സ്ഥാപകരായ ചാഡ് ഹര്‍ലി, ജാവേദ് കരിം എന്നിവര്‍.

5. യുട്യൂബില്‍ ഒരു ദിവസം 4 ബില്യണ്‍ വീഡിയോ വ്യുവിങ്ങ് നടക്കുന്നു.

6. 2005 ലെ വാലന്റൈന്‍ ദിനത്തിലാണ് യുട്യൂബ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ഇതൊരു ഡേറ്റിംഗ് സൈറ്റായിരുന്നു.

7. 10000 ഓളം ഫുള്‍ ലെങ്ത് മൂവികള്‍ യുട്യൂബിലുണ്ട്.

Comments

comments

ലിങ്കുകള്‍ വൈറസ് ചെക്ക് ചെയ്യാം


Dr.web - Compuhow.com
പലപ്പോഴും വെബ്സൈറ്റുകള്‍‌ ബ്രൗസ് ചെയ്ത് വൈറസ് ബാധയുള്ള സൈറ്റുകളിലേക്ക് ലിങ്കുകള്‍ വഴി ചെന്നെത്താറുണ്ട്. ഇക്കാര്യത്തില്‍ അശങ്കയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള എളുപ്പവഴിയാണ് Dr. Web Link Checker
Dr. Web Link Checker ഒരു ആന്‍റി വൈറസ് പ്രോഗ്രാമാണ്. എന്നാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വൈറസ് ചെക്കിങ്ങ് നടത്താന്‍ ഇതിന്‍റെ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി.

എക്സറ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇതിന് ശേഷം വലത് മൂലയില്‍ ഒരു പച്ചനിറമുള്ള സ്പൈഡര്‍ ഐക്കണ്‍ കാണാനാവും.
ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Dr. Web menu എടുക്കാം. അവിടെ നിന്ന് Scan with Dr. Web എടുക്കുക. ഇത് ഒരു പുതിയ വിന്‍ഡോ തുറക്കും. അവിടെ വൈറസ് സംബന്ധിച്ച വിവരം പ്രദര്‍ശിപ്പിക്കും.

സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കുകളും ഇത് വഴി പരിശോധിക്കാനാവും.

DOWNLOAD

Comments

comments

ഇനി സര്‍ക്കാര്‍ വക ആശംസാ പോര്‍ട്ടലും


e greeting - Compuhow.com

ഓണ്‍ലൈന്‍ യുഗത്തില്‍ ആശാസാകര്‍ഡുകള്‍ അപ്രധാനമാവുകയും ഇ കാര്‍ഡുകള്‍ രംഗം പിടിച്ചെടുക്കുകയും ചെയ്തു. ആശംസകള്‍ ഷെയര്‍ ചെയ്യാനായി ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ലഭ്യമാക്കുന്ന അനേകം സൈറ്റുകള്‍ ഇന്നുണ്ട്. ഈ കൂട്ടത്തിലേക്ക് ഇനി സര്‍ക്കാര്‍ വക സൈറ്റും വരുകയാണ്. 2014 ആഗസ്റ്റ് 15 നാണ് സൈറ്റ് നിലവില്‍ വന്നത്.

E greeting - Compuhow.com
ഈ സൈറ്റ് ഉപയോഗിക്കാന്‍ ഇതിലെ ഇമെയില്‍ സര്‍വ്വീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സെലബ്രേഷന്‍, ഹെറിറ്റേജ്, ഫെസ്റ്റിവല്‍സ്, ഗ്ലിംപ്സ്സ് ഓഫ് ഇന്ത്യ എന്നീ വിഭാഗങ്ങളിലായി കാര്‍ഡുകള്‍ ലഭ്യമാണ്. ഹോളി, ഈസ്റ്റര്‍ തുടങ്ങി ഓണം വരെ ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

https://egreetings.india.gov.in/

Comments

comments

ഗൂഗിള്‍ ട്രിക്ക്സ്


Google - Compuhow.com
വളരെ ഉപയോഗപ്രദമായ ഏറെ സംവിധാനങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചിലുണ്ട്. സെര്‍ച്ചിങ്ങില്‍ ചില കാര്യങ്ങള്‍ ആഡ് ചെയ്ത് ഇവ കാണാനാവും. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. മുവീസ് – ഗൂഗിള്‍ സെര്‍ച്ചിലെ ഒരു കോമ ഏറെ സഹായിക്കുന്നതാണ്. movies എന്ന് ടൈപ്പ് ചെയ്ത് എന്ററടിച്ചാല്‍ നിങ്ങളുടെ സമീപത്തുള്ള റിലീസ് ചിത്രങ്ങളെപ്പറ്റി അറിയാം.

2. റിവേഴ്സ് ഇമേജ് സെര്‍ച്ച് – വാക്കുകള്‍ നല്കി സെര്‍ച്ച് ചെയ്യുന്നതിന് പകരം ഇമേജ് ഉപയോഗിച്ച് നേരിട്ട് സെര്‍ച്ച് ചെയ്യാം. അതിന് ഇമേജ് ഡ്രാഗ് ചെയ്ത് സെര്‍ച്ചിലേക്ക് വലിച്ചിട്ടാല്‍ മതി.

3. കോംപറ്റീഷന്‍ – പരസ്പരം മത്സരിക്കുന്ന ഉത്പന്നങ്ങളെ പറ്റി വിവരങ്ങള്‍ കണ്ടെത്താന്‍ എളുപ്പവഴിയുണ്ട്. അതിന് Vs എന്ന് വാക്കുകള്‍ക്കിടെ നല്കിയാല്‍ മതി. ഉദാ. apple vs pc

4. സെര്‍ച്ചില്‍ വാക്കുകള്‍ ഒഴിവാക്കുക – ഒരു വിഷയം സംബന്ധിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ ഒരു പ്രത്യേക വാക്ക് ഒഴിവാക്കാന്‍ മാര്‍ഗ്ഗമുണ്ട്. അതിന് താഴെ കാണുന്നത് പോലെ വാക്ക് ചേര്‍ക്കുക.
bread recipes – yeast

5. കൂടുതല്‍ കൃത്യമായ സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കാന്‍ സെര്‍ച്ച് ടേമിന് മുന്നില്‌ * ചിഹ്നം ചേര്‍ക്കുക.

Comments

comments

ബ്രൗസര്‍ കമാന്‍ഡ് ഉപയോഗിച്ച് യുട്യൂബ് ആഡ് ബ്ലോക്ക് ചെയ്യാം


Block ads - Compuhow.com
യുട്യൂബിലെ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ക്രോമിലും, ഫയര്‍ഫോക്സിലും ഇതിനായി ആഡോണുകളും, എക്സ്റ്റന്‍ഷനുകളും ലഭ്യമാണ്. എന്നാല്‍ ഇവയൊന്നുമില്ലാതെ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള വഴിയാണ് ഇവിടെ പറയുന്നത്.
ആദ്യം യുട്യൂബ് വീഡിയോ തുറക്കുക. ഇനി ഡെവലപ്പര്‍ കണ്‍സോള്‍ തുറക്കണം.

പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Inspect Element -> Choose Console എടുക്കുക.

(ക്രോമില്‍ Ctrl-Shift-J അടിച്ചും, Ctrl-Shift-K അടിച്ച് ഫയര്‍ഫോക്സിലും, എക്സ്പ്ലോററില്‍ F12 അടിച്ചും ഇതെടുക്കാം)
താഴെ കാണുന്ന കോഡ് അവിടെ പേസ്റ്റ് ചെയ്യുക.

document.cookie=”VISITOR_INFO1_LIVE=oKckVSqvaGw; path=/; domain=.youtube.com”;window.location.reload();

വീണ്ടും പരസ്യങ്ങള്‍ കാണാന്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.

document.cookie=”VISITOR_INFO1_LIVE=; path=/; domain=.youtube.com”;window.location.reload();

Comments

comments